LATEST

നാട്ടറിവുകൾക്കായി ഡിജിറ്റൽ ലൈബ്രറി


തിരുവനന്തപുരം: ഓരോ പ്രദേശത്തെയും നാട്ടറിവുകൾ ഡിജിറ്റൈസ് ചെയ്ത് ‘കേരള പരമ്പരാഗത വിജ്ഞാന ഡിജിറ്റൽ ലൈബ്രറി’ തയ്യാറാക്കാൻ സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ്. ഓരോ പ്രദേശത്തെയും അപൂർവയിനം സസ്യങ്ങൾ, കായ്കനികൾ, വൃക്ഷങ്ങൾ, കാവുകൾ, അവിടത്തെ പ്രത്യേകതകളടക്കം ഡിജിറ്റൈസ് ചെയ്യും. ജൈവ വൈവിദ്ധ്യവുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവിന്റെ ഡോക്യുമെന്റേഷൻ, ഡിജിറ്റൈസേഷൻ, സംരക്ഷണം എന്നിവയാണ് ലക്ഷ്യം.ഡിജിറ്റൈസ് ചെയ്യുന്ന നാട്ടറിവുകളുടെ അപൂർവ വിജ്ഞാന ശേഖരം ഗവേഷകർക്കും ശാസ്ത്രാന്വേഷകർക്കും പ്രയോജനകരമാകും. ഡിജിറ്റൽ ലൈബ്രറി തയ്യാറാക്കാൻ ജൈവവൈവിദ്ധ്യ ഡോക്യുമെന്റേഷൻ, വിജ്ഞാന സംവിധാനങ്ങൾ, നരവംശശാസ്ത്രം തുടങ്ങിയവയിൽ വൈദഗ്ദ്ധ്യമുള്ള സ്ഥാപനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും ബോർഡ് താത്പര്യപത്രം ക്ഷണിച്ചു.ലൈബ്രറി നിലവിൽവരുന്നതോടെ ആർക്കും വിവരങ്ങൾ രജിസ്റ്റർ ചെയ്യാം. ലൈബ്രറി സന്ദർശിക്കുന്നവർക്ക് പ്രാഥമിക കാര്യങ്ങൾ സൈറ്റിൽനിന്ന് ലഭിക്കുമെങ്കിലും കൂടുതൽ വിവരങ്ങൾക്ക് രജിസ്ട്രേഷനും മറ്റ് വിശദാംശങ്ങളും നൽകണം. നാട്ടിൻപ്പുറങ്ങളിലെയടക്കം സസ്യങ്ങളേയും മറ്റ് ജീവജാലങ്ങളേയുംകുറിച്ചുള്ള പഠനങ്ങളും റിപ്പോർട്ടുകളും പല ജേർണലുകളിലും പ്രബന്ധങ്ങളിലുമൊക്കെയായി ചിതറിക്കിടക്കുകയാണ്. ഡിജിറ്റൈസേഷൻ യാഥാർത്ഥ്യമാകുന്നതോടെ ഏകീകൃത പ്ലാറ്റ്ഫോമിലേക്ക് വിവരങ്ങൾ ക്രോഡീകരിക്കപ്പെടും.


Source link

Related Articles

Back to top button