test del 3

നാടു നടുങ്ങിയ സ്ഫോടനം; പടക്കനിർമാണം അറിയില്ലെന്ന് നാട്ടുകാർ, വീട്ടുപരിസരത്ത് പെട്ടികളിൽ പടക്കങ്ങൾ


കോഴിക്കോട് ∙ ജനവാസ മേഖലയിൽ നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് കുന്നമംഗലത്ത് രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനമുണ്ടായ വാടക വീട്ടിൽ പടക്കനിർമാണം പുരോഗമിച്ചു വന്നത്. വീടുകൾ ഏറെയുളള ഇവിടെ പടക്കനിർമാണം നടക്കുന്നത് അറിയില്ലായിരുന്നുവെന്നും ഇതിനായുള്ള ലൈസൻസ് നൽകിയിരുന്നില്ലെന്നും സംഭവസ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.വീടിന്റെ അടുക്കളഭാഗത്താണ് സ്ഫോടനം ഉണ്ടായത്. ആ ഭാഗത്ത് ചുവരിന്റെ തേപ്പും മറ്റും ഇളകിവീണ നിലയിലാണ്. തൊട്ടടുത്ത് നിരവധി വീടുകൾ ഉള്ള പ്രദേശമാണിത്. നാട്ടുകാർക്ക് അറിയില്ലെങ്കിലും അയൽക്കാർക്കും മറ്റും ഇവിടെ പടക്കനിർമാണം നടക്കുന്നതായി അറിവുണ്ടായിരുന്നുവെന്നാണ് നിഗമനം.  സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ്, ഉത്തര മേഖല ഐജി ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഫോടനം ഉണ്ടായ വീട്ടിലും പരിസരത്തും പരിശോധന നടത്തി.


Source link

Back to top button