LATEST

നാഗ്പൂരിലെ സ്ഫോടനം: മരണം 19 ആയി

നാഗ്പൂർ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂരിൽ സ്ഫോ​ട​ക​വ​സ്തു നി​ർ​മ്മാ​ണ ഫാ​ക്ട​റി​യിലുണ്ടാ​യ സ്ഫോ​ട​ന​ത്തിൽ മരണസംഖ്യ 19 ആയി. പരിക്കേറ്റ 23 തൊഴിലാളികളും നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ക​റ്റോ​ൾ തെ​ഹ്സി​ലി​ലെ റൗ​ൾ​ഗാ​വി​ലു​ള്ള ഖ​ന​ന,വ്യ​വ​സാ​യി​ക സ്ഫോ​ട​ക​വ​സ്തു നി​ർ​മ്മാ​താ​ക്ക​ളാ​യ എ​സ്.​ബി.​എ​ൽ എ​ന​ർ​ജി ലി​മി​റ്റ​ഡ് ഫാ​ക്ട​റി​യി​ൽ ഞയറാഴ്ച രാവിലെ 7.15ഓടെയായിരുന്നു സ്ഫോ​ട​നം. ഡി​റ്റ​ണേ​റ്റ​റു​ക​ളും സ്ഫോ​ട​ക​വ​സ്തു​ക്ക​ളും നി​ർമ്മിക്കു​ന്ന കേ​ന്ദ്ര​മാ​ണി​ത്. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന സ്ഥ​ല​ത്തെ​ത്തി. സ്ഫോ​ട​നം ദൗ​ർ​ഭാ​ഗ്യ​ക​ര​വും ദാ​രു​ണ​വു​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്ന​വി​സ് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. സംഭവത്തിൽ എസ്‌.ബി‌.എൽ എനർജി ലിമിറ്റഡിന്റെ ഒമ്പത് ഡയറക്ടർമാരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂർവമല്ലാത്ത നരഹത്യ) പ്രകാരം കൽമേശ്വർ പൊലീസ് കമ്പനിയുടെ 21 ഡയറക്ടർമാർക്കും ഓഹരി ഉടമകൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരിച്ചവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനായി ഡി.എൻ.എ പരിശോധനയ്ക്കായി കുടുംബാംഗങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ കാ​ക്കി​നാ​ഡ ജി​ല്ല​യി​ലെ ഒ​രു പ​ട​ക്ക നി​ർ​മ്മാ​ണ യൂ​ണി​റ്റി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 21 പേ​ർ കൊ​ല്ല​പ്പെ​ട്ട​ത് ക​ഴി​ഞ്ഞ ​ദി​വ​സ​മാ​ണ്.


Source link

Related Articles

Back to top button