test del 3
നഷ്ടം ലീറ്ററിന് 40 രൂപവരെ! കേന്ദ്രത്തിന്റെ നികുതി വെട്ടിക്കുറയ്ക്കൽ തന്ത്രം ഏശിയില്ല? പെട്രോൾ, ഡീസൽ വില കൂടുമോ?

രാജ്യത്തെ എണ്ണ വിതരണ കമ്പനികളെ പ്രതിസന്ധിയിലാക്കി ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. ഇറക്കുമതി ചെലവ് വർധിച്ചതോടെ വലിയ നഷ്ടത്തിലാണ് കമ്പനികളുടെ പ്രവർത്തനം. രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂടാതിരിക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ആഴ്ച എക്സൈസ് ഡ്യൂട്ടി കുറച്ചിരുന്നു. എന്നാല്‍ ഇതുകൊണ്ടും നഷ്ടം നികത്താൻ എണ്ണക്കമ്പനികൾക്ക് കഴിഞ്ഞിട്ടില്ല. ഫലത്തിൽ ഇന്ധന വില കൂട്ടാൻ ഇവർ നിർബന്ധിതരായേക്കും. എക്സൈസ് നികുതി ഇളവിന് ശേഷവും എണ്ണ കമ്പനികളുടെ പ്രവര്‍ത്തന ലാഭം നെഗറ്റീവായി തുടരാനാണ് സാധ്യതയെന്ന് നൊമൂറയുടെ റിപ്പോർട്ടിൽ പറയുന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നിട്ടും രാജ്യത്തെ ഇന്ധന വില മാറാത്തതാണ് പ്രധാന തിരിച്ചടി. 30–40 രൂപ വരെ നഷ്ടം സഹിച്ചാണ് ഇന്ത്യയിലെ പല നഗരങ്ങളിലും ഒരു ലീറ്റർ പെട്രോൾ വില്‍ക്കുന്നത്. നികുതി കുറച്ചതിനു ശേഷവും കമ്പനികളുടെ സാമ്പത്തിക നില മെച്ചപ്പെട്ടില്ലെന്നതിന്റെ തെളിവാണ് ഇതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അധിക എക്സൈസ് നികുതി വെട്ടിക്കുറച്ചത് കമ്പനികൾക്ക് സഹായമായിട്ടുണ്ട്. എന്നാൽ രാജ്യാന്തര വിപണിയിലെ ക്രൂഡ് വില വർധന കണക്കിലെടുത്താൽ ഇത് വളരെ പരിമിതമാണ്.വില വർധന ഉടൻ?
Source link


