LATEST
നവകേരള സർവേക്കേസ് : 24ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌തുള്ള സംസ്ഥാന സർക്കാരിന്റെ അപ്പീൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് 24ന് പരിഗണിക്കും. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ജനറൽ സെക്രട്ടറി മുബാസ് എന്നിവരുടെ തടസ ഹർജിയും ഒപ്പം പരിഗണിക്കും.
സർവേ സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും ഹൈക്കോടതി വിധി ഭരണ നിർവഹണത്തിലും വികസന കാര്യത്തിലുമുള്ള അനാവശ്യ ഇടപെടലാണെന്നും സർക്കാരിന്റെ അപ്പീലിൽ പറയുന്നു. സർക്കാരിന് വിവിധ പദ്ധതികൾ നടപ്പാക്കാൻ ആവശ്യമായ പൊതു അഭിപ്രായം രൂപീകരിക്കാനാണ് സർവേ. മന്ത്രിസഭാ തീരുമാനപ്രകാരം നടപ്പാക്കാൻ തീരുമാനിച്ച സർവേയ്‌ക്ക് ഭരണാനുമതിയുമുണ്ട്. നവംബർ 25ലെ ഉത്തരവ് വഴി തത്കാല ബഡ്‌ജറ്റ് വിഹിതം അനുവദിച്ചെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Source link



