test del 5 copy of del 3
നഴ്സ് കുഴഞ്ഞുവീണു മരിച്ച സംഭവം കൊലപാതകം? 2 യുവാക്കൾക്കു പങ്കെന്നും ആരോപണം: അന്വേഷണം വേണമെന്ന് പിതാവ്

വടക്കഞ്ചേരി (പാലക്കാട്) ∙ ആലുവയിൽ കിഴക്കഞ്ചേരി സ്വദേശിനിയായ നഴ്സ് കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു പിതാവ് പൊലീസിൽ പരാതി നൽകി. കിഴക്കഞ്ചേരി വാൽക്കുളമ്പ് മുണ്ടപ്ലാക്കൽ ജോണിന്റെയും (റെജി) ജെസിയുടെയും മകൾ ലെന ജോണിന്റെ (25) മരണത്തിൽ ദുരൂഹതയാരോപിച്ചാണ് പിതാവ് ജോൺ ആലുവ റൂറൽ എസ്പിക്കു പരാതി നൽകിയിരിക്കുന്നത്.പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽച്ചെന്നാണു മരിച്ചതെന്നാണു പറയുന്നതെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നുമാണു വീട്ടുകാരുടെ ആവശ്യം. മകളെ വിഷം കൊടുത്തു കൊലപ്പെടുത്തുകയായിരുന്നെന്നും ഇതിൽ രണ്ടു യുവാക്കൾക്കു പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു പിതാവു പരാതി നൽകിയിരിക്കുന്നത്. നഴ്സിങ്ങുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് വാങ്ങാൻ ആലുവയിൽ പോകുന്നുണ്ടെന്നാണു തലേന്നു മകൾ പറഞ്ഞതെന്നു ജോൺ പറഞ്ഞു. സംഭവദിവസം രാവിലെ മകൾ അമ്മയെയും വിളിച്ചിരുന്നു.
Source link


