test del 5 copy of del 3
‘നമ്മുടെ കാലഘട്ടത്തിലെ ഹിറ്റ്ലർ, ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി: നെതന്യാഹു രക്തദാഹിയായി മാറി’

അങ്കാര ∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ നമ്മുടെ കാലഘട്ടത്തിലെ ഹിറ്റ്ലർ എന്ന് വിളിച്ച് തുർക്കി. ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകളെ അട്ടിമറിക്കാൻ നെതന്യാഹു ശ്രമിക്കുന്നതായി തുർക്കി ആരോപിച്ചു. പാക്കിസ്ഥാനിൽ നടന്ന 21 മണിക്കൂർ നീണ്ട നിർണായക ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് തുർക്കിയുടെ പ്രതികരണം.ഇതിനോട് ശക്തമായ ഭാഷയിലാണ് തുർക്കി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. താൻ ചെയ്ത കുറ്റകൃത്യങ്ങൾ കാരണം ഈ കാലഘട്ടത്തിലെ ഹിറ്റ്ലർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നെതന്യാഹു, വ്യക്തമായ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് എന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു. രാജ്യാന്തര കോടതികളിലെ വിചാരണകളും രാജ്യാന്തര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റും മന്ത്രാലയം ചൂണ്ടിക്കാട്ടി.ഞായറാഴ്ച നടന്ന ഒരു രാഷ്ട്രീയ ചടങ്ങിൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഇസ്രയേലിനു കർശന മുന്നറിയിപ്പ് നൽകി. ‘‘നെതന്യാഹു രക്തദാഹിയായി മാറിയിരിക്കുന്നു. പാക്കിസ്ഥാൻ മധ്യസ്ഥത വഹിച്ചില്ലായിരുന്നെങ്കിൽ ഇസ്രയേലിനു ഞങ്ങൾ അർഹമായ മറുപടി നൽകുമായിരുന്നു. ലിബിയയിലും കരാബാക്കിലും പ്രവേശിച്ചതുപോലെ ഇസ്രയേലിലും ഞങ്ങൾക്ക് പ്രവേശിക്കാനാകും. അതിന് തടസങ്ങളൊന്നുമില്ല’’ – എന്നാണ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞത്.
Source link


