CINEMA

നബാർഡ്  ഐ.എ.എം.എ.ഐ  എർത്ത് സമ്മിറ്റ് ഗാന്ധിനഗറിൽ

മുംബയ്: നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്പ്‌മെന്റും (നബാർഡ്), ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഒഫ് ഇന്ത്യയും (ഐ.എ.എം.എ.ഐ) സംയുക്തമായി സംഘടിപ്പിക്കുന്ന എർത്ത് സമ്മിറ്റ് 2025–26ന്റെ രണ്ടാം എഡിഷൻ ഈ മാസം 5, 6 തീയതികളിൽ ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള മഹാത്മാ മന്ദിർ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നടക്കും.
‘ആഗോള മാറ്റത്തിനായി ഗ്രാമീണ നവീകരണത്തിന് ശക്തി പകരുക’ എന്ന പ്രമേയത്തിലുള്ള ഈ ദ്വിദിന സമ്മേളനത്തെ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായി പട്ടേൽ എന്നിവർ അഭിസംബോധന ചെയ്യും. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് സാങ്കേതികവിദ്യയുടെയും സഹകരണ പ്രസ്ഥാനത്തിന്റെയും സാദ്ധ്യതകൾ എങ്ങനെ ഉപയോഗിക്കാം എന്നതിലാണ് സമ്മിറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button