CINEMA

നടി ഗായത്രി വിവാഹിതയായി, വരൻ ഇംഗ്ലണ്ടിൽ നിന്ന് ,​ ചിത്രങ്ങളും വീഡിയോയും പുറത്ത്

നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഗായത്രി ഗോപി വിവാഹിതയായി. ബ്രിട്ടീഷ് പൗരനും സുഹൃത്തുമായ ജേക്കബ് ആണ് വരൻ . നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടെയുംവിവാഹം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്. വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും ഗായത്രി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ വച്ച് വിവാഹം കഴിഞ്ഞെങ്കിലും നാട്ടിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടിയാണ് ഇപ്പോൾ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചത്.

ജേക്കബ് ഇംഗ്ലണ്ടിൽ നിന്നാണെന്നും ലിവർപൂളിലാണ് ഞങ്ങൾ താമസിക്കുന്നതെന്നും ഗായത്രി പറയുന്നു. കഴിഞ്ഞ ഒക്ടോബർ 17ന് വിവാഹം കഴിഞ്ഞിരന്നു. എന്നാൽ നാട്ടിൽ ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല. ഇവിടെ മൂന്നു പരിപാടികളായിരുന്നു വിവാഹാഘോഷത്തിന്റെ ഭാഗമായി നടന്നത്. ഞങ്ങളുടേത് പ്രണയവിവാഹമാണ്. നെറ്റ്‌വർക്ക് റെയിൽവേസിലെ ടീം ലീഡ് ആണ്. മൂന്നരവർഷം മുമ്പ് കെയർ ഹോമിൽ വച്ചാണ് പരിചയപ്പെടുന്നത്. അടുത്തറിഞ്ഞത് ഒന്നരവർഷം മുമ്പാണ്. ജേക്കബിന് മലയാളം മനസിലാകും. നമ്മുടെ സംസ്കാരവും ജീവിതരീതിയുമൊക്കെ ജേക്കബിനും കുറച്ചൊക്കെ അറിയാം. തുല്യത കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് ജേക്കബെന്നും ഗായത്രി പറയുന്നു.


Source link

Related Articles

Back to top button