‘നടിമാരുടെ ശരീരം ക്യാമറയില്‍ പകര്‍ത്തണം, പാഡഡ് ബ്രാ ധരിക്കാന്‍ സംവിധായകര്‍ നിര്‍ബന്ധിക്കും’

ദക്ഷിണേന്ത്യന്‍ സിനിമ മേഖലയില്‍ നടിമാര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ചില പ്രവണതകളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി തപ്‌സി പന്നു. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ നടിമാരുടെ കാര്യത്തിലേക്ക് വന്നാല്‍ അഭിനയത്തേക്കാള്‍ അവരുടെ ശരീരഭാഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിന് മുന്‍ഗണന നല്‍കാറുണ്ടെന്നാണ് തപ്‌സി പറയുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ നടിമാരോട് വിചിത്രമായ ചില ആവശ്യങ്ങളാണ് സംവിധായകര്‍ മുന്നോട്ട് വയ്ക്കുന്നതെന്നും നടി പറഞ്ഞു.
ചില സംവിധായകര്‍ നടിമാരോട് പാഡഡ് ബ്രാ ധരിക്കണമെന്ന് ആവശ്യപ്പെടാറുണ്ട്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് ഇത്തരം ആവശ്യങ്ങള്‍ പലപ്പോഴും ഉയരാറുള്ളത്. നടിമാരുടെ ശാരീരിക ഭംഗി വര്‍ദ്ധിപ്പിച്ച് അതിന് അനുസരിച്ച് മാര്‍ക്കറ്റ് ചെയ്യാനാണ് സംവിധായകര്‍ ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത്. പ്രേക്ഷകരുടെ ആവശ്യങ്ങള്‍ എന്ന പേരിലാണ് സംവിധായകര്‍ ഇത്തരം കാര്യങ്ങള്‍ ആവശ്യപ്പെടുന്നതെന്നും നടി വിമര്‍ശിച്ചു.
എന്നാല്‍ ഇത്തരം കാര്യങ്ങള്‍ സംവിധായകര്‍ നേരിട്ട് നടിമാരോട് ആവശ്യപ്പെടില്ലെന്നും അസിസ്റ്റന്റ് ഡയറക്ടര്‍മാരെയോ അല്ലെങ്കില്‍ സ്‌റ്റൈലിംഗ് ടീമിനേയൊ ആയിരിക്കും ഇതിനായി ഉപയോഗിക്കുകയെന്നും നടി പറയുന്നു. പലരും നടിമാര്‍ക്ക് മുമ്പ് തന്നെ ഇത്തരം കാര്യങ്ങള്‍ അറിയും. പലരും ആശയവിനിമയം നടത്തി ഏറ്റവും ഒടുവിലാണ് നടിമാര്‍ ഇക്കാര്യം അറിയുന്നത് എന്നത് തന്നെ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നും തപ്‌സി പറയുന്നു.
ഗാനചിത്രീകരണത്തിനിടയില്‍ ഇത്തരം നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടി വരുന്നതും, ഷോട്ടിന് തയ്യാറായി വരുമ്പോള്‍ എന്ത് മാറ്റമാണ് ഉണ്ടായതെന്ന് സെറ്റിലുള്ളവര്‍ ശ്രദ്ധിക്കുന്നതും തന്നെ വല്ലാതെ നാണം കെടുത്തിയിട്ടുണ്ടെന്നും തപ്‌സി പറയുന്നു.
Source link

