LATEST

ധോണിക്കും ഋതുരാജിനും ഊണും മീനും അടക്കമുള്ള വിരുന്നൊരുക്കി സഞ്ജു,​ ചിത്രങ്ങൾ വൈറൽ

ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്ടനായിരുന്ന കേരളത്തിന്റെ സ്വന്തം സഞ്ജു സാംസൺ അടുത്തിടെയാണ് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് കൂടുമാറിയത്. സഞ്ജു ചെന്നൈയിലെത്തിയത് ആവേശത്തോടെയാണ് ചെന്നൈ ആരാധകരും മലയാളികളും ഏറ്റെടുത്തത്. സഞ്ജു ചെന്നൈയിലെത്തിയതോടെ പല രാജസ്ഥാൻ റോയൽസ് ഫാൻസും ചെന്നൈയിലേക്ക് കൂറുമാറിയിട്ടുണ്ട്. ഇപ്പോഴിതാ ചെന്നൈയുടെ സൂപ്പർതാരവും ഇന്ത്യൻ ടീമിന്റെ മുൻനായകനുമായ എം.എസ്. ധോണിയോടൊപ്പമുള്ള സഞ്ജുവിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒപ്പം സൂപ്പർ കിംഗ്സ് ക്യാപ്ടൻ ഋതുരാജ് ഗെയ്‌ക്‌വാദും ഉണ്ട്. ധോണിക്കും ഋതുരാജിനും സഞ്ജു വിരുന്നൊരുക്കുന്ന എ.ഐ ചിത്രങ്ങളാണ് പുറത്തുവന്നത്. ടീം സാംസൺ എന്ന ഇൻസ്റ്റഗ്രാം പേജിൽ വന്ന പോസ്റ്റിന് താഴെ സഞ്ജു കമന്റ് ചെയ്തതോടെയാണ് ചിത്രങ്ങൾ വൈറലായത്.

കേരളത്തിലെത്തുന്ന ധോണിക്കും ഗെയ്‌ക്‌വാദിനും നാട്ടിലെ സ്ഥലങ്ങളും ഭക്ഷണവും സഞ്ജു പരിചയപ്പെടുത്തുന്ന രീതിയിലുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സഞ്ജുവിനൊപ്പം ഊണും മീൻ പൊരിച്ചതും ചായയും പഴംപൊരിയും കഴിക്കുന്ന ധോണിയെയും ഗെയ്‌ക്‌വാദിനെയും ചിത്രങ്ങളിൽ കാണാം. മുണ്ടുടുത്ത് രാത്രിയിൽ നഗരത്തിലൂടെ നടക്കുന്ന ധോണിയും കുളത്തിൽ മീൻ പിടിക്കുന്ന ധോണിയും ചിത്രങ്ങളിലുണ്ട്. ആകെ ഏഴു ചിത്രങ്ങളാണ് ഉള്ളത്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ തലയ്ക്കും ഋതുവിനും സഞ്ജു ചേട്ടൻ ആതിഥേയനായപ്പോൾ എന്ന കുറിപ്പോടെയാണ് പോസ്റ്റ്. അവരെ ഉടൻ കേരളത്തിൽ കൊണ്ടുവരാനായി കാത്തിരിക്കുന്നു എന്നായിരുന്നു ഇതിന് സഞ്ജുവിന്റെ കമന്റ്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button