test del 3
ധൃതിയില്ലെന്ന് ഇറാൻ, പന്ത് യുഎസ് കോർട്ടിൽ; ട്രംപ് ഹോർമുസ് പിടിച്ചെടുക്കുമോ?

വാഷിങ്ടൻ∙ പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന ഇറാൻ–യുഎസ് ചർച്ചകൾ പരാജയപ്പെട്ടതോടെ സംഘർഷം രൂക്ഷമാകുമോയെന്ന ആശങ്ക ഉയരുന്നു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം, ആണവ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് തീരുമാനം ആകാത്തത്. തുടർ ചർച്ചകൾ ഉണ്ടാകുമോയെന്ന് ഇതുവരെ വ്യക്തമല്ല. ചർച്ച നടത്താൻ ഇറാന് ഒരു ധൃതിയുമില്ലെന്നും പന്ത് അമേരിക്കയുടെ കോർട്ടിലാണെന്നും ഇറാൻ അധികൃതരെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘‘ചർച്ചയിൽ യുക്തിസഹമായ നിർദേശങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചത്. കാര്യങ്ങളെ യാഥാർഥ്യബോധത്തോടെ കാണേണ്ടത് ഇനി അമേരിക്കയുടെ ഉത്തരവാദിത്തമാണ്’’–ഇറാൻ അധികൃതർ പറയുന്നു.നിലപാടുകളിൽ യുഎസ് വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നാണ് സൂചന. ചർച്ചകൾ പരാജയപ്പെട്ടതോടെ ട്രംപിന്റെ നീക്കങ്ങളും പ്രധാനപ്പെട്ടതാണ്. ചർച്ച പരാജയപ്പെട്ടതോടെ ലബനനിലെ ഇസ്രയേൽ ആക്രമണം കൂടുതൽ രൂക്ഷമാകാനിടയുണ്ട്. വെടിനിർത്തൽ കരാറിൽനിന്ന് യുഎസ് പിൻമാറിയാൽ പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങും. പശ്ചിമേഷ്യൻ രാജ്യങ്ങളുടെ നിലപാട് ഈ വിഷയത്തിൽ പ്രധാനപ്പെട്ടതാകും.
Source link


