CINEMA

ധുരന്ധർ വീണ്ടും, രണ്ടാം ഭാഗത്തിന് മുൻപ് റീ റിലീസ്


രൺവീർ സിംഗ് നായകനായ ധുരന്ദർ ഇന്ന് വീണ്ടും ആഗോള റിലീസായി തിയേറ്രറിൽ എത്തും. രണ്ടാം ഭാഗം ധുരന്ദർ ദ റിവഞ്ച് പ്രതികാരം മാർച്ച് 19 ന് തിയേറ്ററുകളിൽ എത്തുന്നതിനു മുന്നോടിയായി ആദ്യ ഭാഗം റീ റിലീസ് ചെയ്യുന്നു എന്ന പ്രത്യേകതയുണ്ട്. ലോകമെമ്പാടും ഏകദേശം 500 സ്ക്രീനുകളിലായി ആണ് റീ റിലീസായി എത്തുന്നത്. ഇന്നലെ ഇന്ത്യയിലെ 250 സ്‌ക്രീനുകളിലും ഇന്ന് മുതൽ വിദേശത്ത് 250 സ്‌ക്രീനുകളിലും റീ റിലീസ് ചെയ്യും. ധുരന്ദർ ഫ്രാഞ്ചൈസിയുടെ ആരാധകർക്ക്, ഈ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസിന് മുൻപ് ആദ്യ ഭാഗത്തിന്റെ ആവേശം വീണ്ടും അറിയാനും, രണ്ടു ഭാഗങ്ങളായി കഥ അനുഭവിക്കാനുമുള്ള അവസരവുമാണ് നിർമ്മാതാക്കൾ ഒരുക്കുന്നത്. സ്പൈ-ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്യും. പി.ആർ.ഒ- ശബരി


Source link

Related Articles

Back to top button