LATEST

ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം : എവിടെ കണക്കുകൾ?​,​ പയ്യന്നൂർ ഏരിയാ കമ്മിറ്റിയിൽ പൊട്ടിത്തെറി,​ അഞ്ചുപേർ ഇറങ്ങിപ്പോയി

കണ്ണൂർ : കണ്ണൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ഏരിയ കമ്മിറ്റിയിൽ പൊട്ടിത്തെറി. പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിലാണ് തർക്കവും ഇറങ്ങിപ്പോക്കും ഉണ്ടായത്. കണ്ണൂർ ജില്ലാകമ്മിറ്റിയുടെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. വരവ് ചെലവ് കണക്ക് അവതരിപ്പിക്കണമെന്ന്ഒരു വിഭാഗം ആവശ്യപ്പെട്ടു. വനിതാ നേതാവ് ഉൾപ്പെടെ 5 പേർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പങ്കെടുത്ത യോഗത്തിലാണ് രൂക്ഷമായ തർക്കം ഉണ്ടായത്. നേതാക്കളെ അനുനയിപ്പിക്കാൻ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ശ്രമം നടന്നു. ആരോപണ വിധേയനായ ടി.ഐ മധുസൂദനൻ എം.എൽ.എയും യോഗത്തിൽ ഉണ്ടായിരുന്നു.

നേരത്തെ വരവ് ചെലവ് കണക്കുകൾ പാർട്ടി പ്രവർത്തകരെ അറിയിക്കുമെന്നും മാദ്ധ്യമങ്ങലോ ബോധിപ്പിക്കേണ്ടതില്ലെന്നും കെ.കെ. രാഗേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനിടെയാണ് കണക്കുകൾ അവതരിപ്പിക്കുന്നതിനെ ചൊല്ലി ഏരിയ കമ്മിറ്റിയിൽ തർക്കം ഉണ്ടായിരിക്കുന്നത്.


Source link

Related Articles

Back to top button