LATEST

ദേശീയ പാതയിലെ ടോൾപിരിവിൽ വമ്പൻ മാറ്റം; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും


ന്യൂഡൽഹി: ഇന്ത്യയിലെ ദേശീയ പാതകളിൽ നിന്ന് ടോൾ ബൂത്തുകൾ അപ്രത്യക്ഷമാകുമെന്ന ഉറപ്പുമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി. റോഡിൽ വാഹനങ്ങൾ തടയാതെയുള്ള ടോൾ പിരിവാണ് പകരം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഫ്രീ ഫ്ലോ തടസരഹിത ടോൾ പിരിവ് സംവിധാനത്തിന്റ പരീക്ഷണപ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ഈ സംവിധാനം പൂർണമായും നടപ്പിലാക്കുന്നതിനുമുൻപ് ടോൾ നിയമങ്ങളിൽ മാറ്റം വരുത്താനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ.ടോൾ അടയ്‌ക്കാതെ കടന്നുപോകുന്ന വാഹനങ്ങൾക്കെതിരെ സ്വീകരിക്കേണ്ട നടപടികളാണ് പ്രധാനമായും ഈ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടോൾ നിരക്കിന്റെ ഇരട്ടിവരെ പിഴ ഈടാക്കുക, വാഹൻ ഡേറ്റാബേസുമായി സംയോജിപ്പിച്ചുള്ള കർശന നിരീക്ഷണം ഉറപ്പാക്കുക എന്നിവയാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന ഡിജിറ്റൽ എൻഫോഴ്‌സ്മെന്റ് സംവിധാനത്തിൽ നിർദേശിച്ചിരിക്കുന്നത്. ദേശീയപാതകളിലെ ടോൾ ചട്ടങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്രസർക്കാർ പുതിയ നിർദേശങ്ങൾ നടപ്പിലാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.


Source link

Related Articles

Back to top button