ദേശീയപാത വികസന പദ്ധതി: അവിടെയും ഉദ്ഘാടനം ഇവിടെയും ഉദ്ഘാടനം

കൊച്ചി: ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് സമാന്തര ഉദ്ഘാടനവുമായി സംസ്ഥാന സർക്കാർ. ഉദ്‌ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കാൻ സംസ്ഥാന സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി ഉൾപ്പടെയുള്ള മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്നും തീരുമാനമെടുത്തിരുന്നു.കാസർകോട്ട് ദേശീയപാതയുടെ സമാന്തര ഉദ്ഘാടനം സി എച്ച് കുഞ്ഞമ്പു എം എൽ എയാണ് നിർവഹിച്ചത്. കേന്ദ്രത്തിന് രാഷ്ട്രീയ അന്ധത ബാധിച്ചതിന്റെ തെളിവാണ് റിയാസിനെ ഒഴിവാക്കിയ നടപടിയെന്നും എംഎൽഎമാരെയും സംസ്ഥാന മന്ത്രിമാരെയും അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സി എച്ച് കുഞ്ഞമ്പു പറഞ്ഞു. ഇന്ത്യയിൽ ഒരിടത്തും നൽകാത്ത വിധം ഭൂമിയുടെ മാർക്കറ്റ് വിലയുടെ നാലിരട്ടി നൽകിയാണ് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തതെന്നും ഇതിനായി കിഫ്ബിയിൽനിന്ന് 6000 കോടി രൂപ കേന്ദ്രത്തിന് നൽകിയെന്നും എം എൽ എ വ്യക്തമാക്കി.
Source link



