LATEST

ദേശീയപാതയിലെ കുഴി അറിയാൻ എ.ഐ ക്യാമറ


ന്യൂഡൽഹി: ദേശീയപാതകളിലെ കുഴികളും വിണ്ടുകീറലുകളും അടക്കം കണ്ടെത്താൻ എ.ഐ ഡാഷ് ക്യാമറ സംവിധാനം ദേശീയപാത അതോറിട്ടി നടപ്പാക്കും. വാഹനാപകടമുണ്ടാകുന്നത് വരെയും, പരാതി കിട്ടുന്നതു വരെയും കാത്തിരിക്കാതെ സ്വമേധയാ ദൗത്യമേറ്റെടുക്കുകയാണ്. ദേശീയപാത അതോറിട്ടിയുടെ റൂട്ട് പട്രോളിംഗ് വാഹനങ്ങളിലാണ് എ.ഐ ഡാഷ് ക്യാമറ സ്ഥാപിക്കുന്നത്. പ്രധാന സ്ട്രെച്ചുകളിൽ അടക്കം എല്ലാ ആഴ്ചയും, മാസത്തിലൊരു ദിവസം രാത്രിയും സർവേ നടത്തും. ഹൈ ഡെഫിനിഷൻ (എച്ച്.ഡി) ചിത്രങ്ങളും വീഡിയോകളും എ.ഐ ക്യാമറ ഒപ്പിയെടുക്കും. ഇവ എ.ഐയുടെ സഹായത്തോടെ വിലയിരുത്തി തുടർനടപടിയെടുക്കും. ഇതിനായി രാജ്യത്തെ ദേശീയപാത സംവിധാനത്തെ അഞ്ച് മോണിറ്ററിംഗ് സോണുകളായി തിരിച്ചേക്കും. 40,000 കിലോമീറ്രർ ദേശീയപാതയ്‌ക്ക് പ്രയോജനപ്പെടുന്നതാണ് പദ്ധതി. വിള്ളലുകൾ ഉടൻ കണ്ടെത്തി പരിഹരിക്കുന്നത് അറ്റകുറ്റപണിയുടെ ചെലവ് കുറയ്‌ക്കാനാകും.പരിഹരിക്കാൻ ലക്ഷ്യമിടുന്നത്1. ദേശീയപാതയിലെ വിള്ളലുകൾ


Source link

Related Articles

Back to top button