LATEST

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വീണ്ടും റിമാൻഡിൽ #മുംബയിൽ കഴിഞ്ഞത് മത്സ്യത്തൊഴിലാളിയായി#വിദേശത്തേക്ക് കടക്കാൻ പദ്ധതിയിട്ടു


കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശുചിമുറിയുടെ ചുമർ തുരന്ന് രക്ഷപ്പെട്ട പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി മഞ്ചേരി നറുകര മുണ്ടുപറമ്പ് സ്വദേശി വിനീഷ്(26) വിദേശത്തേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നെന്ന് പൊലീസ് . 102 ദിവസം ഒളിവിൽ കഴിഞ്ഞിരുന്ന വിനീഷിനെ വെള്ളിയാഴ്ചയാണ് പ്രത്യേക അന്വേഷണ സംഘം മുംബയിൽ നിന്ന് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ കോഴിക്കോടെത്തിച്ച പ്രതിയെ റിമാൻഡ് ചെയ്തു. ആക്രി പെറുക്കി വിറ്റാണ് കർണാടക, ഗോവ തുടങ്ങിയ ഇടങ്ങളിൽ പല പേരുകളിലായി വിനീഷ് കഴിഞ്ഞിരുന്നത്. പിന്നീട് മുംബയിലേക്ക് കടന്നു. അവിടെ ഒരുമാസം തങ്ങി വിദേശത്തേക്ക് കടക്കാനായിരുന്നു പദ്ധതി. ഇതിനിടെയാണ് പിടിക്കപ്പെട്ടത്. മുംബയ് തുറമുഖത്ത് മത്സ്യത്തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. മുംബയ് ദൃശ്യങ്ങളിൽ അതാ പ്രതി..വിനീഷ് മഹാരാഷ്ടയിൽ ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നാസിക്, നാഗ്‌പൂർ, കല്യാൺ തുടങ്ങി നിരവധി സ്ഥലങ്ങളിൽ കോഴിക്കോട് ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫിന്റെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മെഡിക്കൽകോളേജ് എ.സി.പി ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തെരച്ചിൽ നടത്തി. നാനൂറിലധികം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മുംബയിലെ കല്യാണിൽ നിന്നു വിനീഷിന്റെ മുഖമടങ്ങിയ ദൃശ്യങ്ങൾ ലഭിച്ചു. മുംബെയിലെത്തിയ സംഘം ആഴ്ചകളോളം അവിടെ തങ്ങിയാണ് അന്വേഷണം നടത്തിയത്. ഇതിനിടെ നാട്ടിലുള്ള ബന്ധുവിനെ ഫോണിൽ ബന്ധപ്പെടാൻ വിനീഷ് ശ്രമിച്ചിരുന്നു. അങ്ങനെയാണ് വിനീഷിന്റെ ടവർ ലൊക്കേഷൻ പൊലീസ് മനസിലാക്കിയത്.


Source link

Back to top button