LATEST

ദൃശ്യം 3 ഏപ്രിലിൽ എത്തില്ല ?​ ,​ ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കുമെന്ന് റിപ്പോർട്ട്


പശ്ചിമേഷ്യ സംഘർഷത്തെ തുടർന്ന് മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ദൃശ്യം 3യുടെ റിലീസ് മാറ്റാൻ ആലോചന. ഏപ്രിൽ 2ന് ലോകവ്യാപകമായി റിലീസ് നിശ്ചയിച്ച ചിത്രം മേയ് അവസാനമോ ജൂൺ ആദ്യമോ പ്രദർശത്തിന് എത്തിക്കാനാണ് നീക്കം.ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള തിയേറ്റർ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും ചേർന്ന് സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സ്വാധീനമുള്ളതും ആഘോഷിക്കപ്പെടുന്നതുമായ സിനിമാറ്റിക് ഫ്രാഞ്ചൈസികളിൽ ഒന്നാണ് ‘ദൃശ്യം’. പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും ഒന്നിക്കുന്നതോടെ, മലയാളത്തിന്റെ സ്വന്തം ദൃശ്യം 3 അർഹിക്കുന്ന രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത് .എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് കഴിയാത്ത സ്ഥിതിയാണ്.
ജി.സി. സി ഉൾപ്പെടെ വിപുലമായ റിലീസാണ് പേട്രിയറ്റ് ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യയിലെ സ് ഥിതി ഇപ്പോഴത്തെ പോലെ തടർന്നാൽ പേട്രിയറ്റിന്റെ റിലീസിനെയും ബാധിച്ചേക്കും


Source link

Related Articles

Back to top button