CINEMA

ദുൽഖർ ചിത്രത്തിൽ ശ്രുതിയുടെ സർപ്രൈസ് എൻട്രി

ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​നാ​യ​ക​നാ​യ​ ​തെ​ലു​ങ്ക് ​ചി​ത്രം​ ​ആ​കാ​ശം​ ​ലോ​ ​ഒ​ക​ ​താ​ര​യി​ൽ​ ​ശ്രു​തി​ഹാ​സ​നും.​ ​എ.​ഒ.​ടി​യി​ൽ​ ​ദു​ൽ​ഖ​റി​നൊ​പ്പം​ ​ശ്രു​തി​ഹാ​സ​ൻ​ ​എ​ത്തു​ന്ന​തി​ന്റെ​ ​ആ​വേ​ശ​ത്തി​ൽ​ ​ആ​ണ് ​ആ​രാ​ധ​ക​ർ.​ ​ചി​ത്ര​ത്തി​ൽ​ ​ശ്രു​തി​ഹാ​സ​ൻ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​ഫ​സ്‌​റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​ശ്രു​തി​യു​ടെ​ ​പി​റ​ന്നാ​ൾ​ ​ദി​ന​ത്തി​ൽ​ ​ആ​ണ് ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി​യ​ത്.​ട്ര​യ​ൽ​ ​ബ്ളേ​സ​ർ​”​ ​എ​ന്ന​ ​കു​റി​പ്പോ​ടെ​യാ​ണ് ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി​യ​ത്.​ ​വ​ഴി​കാ​ട്ടി,​ ​മാ​ർ​ഗ​ദ​ർ​ശി​നി​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​’​ട്ര​യ​ൽ​ ​ബ്ളേ​സ​ർ​”​ ​എ​ന്ന​ ​വാ​ക്കി​ന്റെ​ ​അ​ർ​ത്ഥം.
പ​വ​ൻ​ ​സാ​ദി​നേ​നി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പു​തു​മു​ഖം​ ​സാ​ത്വി​ക​ ​വീ​ര​വ​ല്ലി​ ​ആ​ണ് ​നാ​യി​ക.​ ​നാ​യി​ക​യെ​ ​പ്രേ​ക്ഷ​ക​രു​ടെ​ ​മു​ന്നി​ൽ​ ​അ​വ​ത​രി​പ്പി​ച്ച് ​സാ​ത്വി​ക​യു​ടെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​ഗ്ലിം​പ്സ് ​വീ​ഡി​യോ​ ​അ​ടു​ത്തി​ടെ​ ​പു​റ​ത്തി​റ​ങ്ങി.​ ​ആ​കാ​ശ​ത്തേ​ക്കാ​ൾ​ ​വ​ലി​യ​ ​സ്വ​പ്നം​ ​ഉ​ള്ളി​ൽ​ ​പേ​റു​ന്ന​വ​ൾ​ ​എ​ന്ന​ ​വാ​ക്കു​ക​ളോ​ടെ​യാ​ണ് ​സാ​ത്വി​ക​യെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​സ​ന്ദീ​പ് ​ഗ​ണ്ണ​വും​ ​ര​മ്യ​ ​ഗ​ണ്ണ​വും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​തെ​ലു​ങ്കി​ലെ​ ​പ്ര​ശ​സ്ത​ ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​ക​ളാ​യ​ ​ഗീ​ത​ ​ആ​ർ​ട്സ്,​ ​സ്വ​പ്ന​ ​സി​നി​മ,​ ​ലൈ​റ്റ് ​ബോ​ക്സ് ​മീ​ഡി​യ​ ​എ​ന്നി​വ​ ​സം​യു​ക്ത​മാ​യി​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​ഫീ​ൽ​ഗു​ഡ് ​ഡ്രാ​മ​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​ ​ചി​ത്രം​ ​എ​ന്ന​ ​സൂ​ച​ന​യാ​ണ് ​പോസ്റ്റർ നൽകുന്നത്.​
മ​ഹാ​ന​ടി,​ ​സീ​താ​രാ​മം,​ ​ല​ക്കി​ ​ഭാ​സ്ക​ർ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലെ​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​ത്തി​നും​ ​പ്ര​ഭാ​സ​ിന്റെ​ ​ക​ൽ​ക്കി​ 2898​ ​എ​ഡി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​ശ്ര​ദ്ധേ​യ​മാ​യ​ ​അ​തി​ഥി​ ​വേ​ഷ​ത്തി​നു​ശേ​ഷം​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​അ​ഭി​ന​യി​ക്കു​ന്ന തെ​ലു​ങ്ക് ​ചി​ത്രം​ ​ആ​ണി​ത് .​ ​പി.​ആ​ർ.​ഒ.​ ​ശ​ബ​രി.


Source link

Related Articles

Back to top button