NATIIONAL

ദീർഘദർശിയായ കേണൽ; മുൻ ഇന്ത്യൻ ക്യാപ്റ്റൻ ദിലീപ് വെങ്സാർക്കർക്ക് 70 വയസ്സ്


കവർ ഡ്രൈവിന്റെ രാജാവ് ആരെന്ന് ഇപ്പോൾ ആരാധകരോട് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ- വിരാട് കോലി. എൺപതുകളിലായിരുന്നു ഈ ചോദ്യമെങ്കിൽ അന്ന് ഇന്ത്യക്കാർ ആവേശത്തോടെ പറയുന്നൊരു പേരുണ്ട്- കേണൽ എന്നു വിളിപ്പേരുള്ള ദിലീപ് ബൽവന്ത് വെങ്സാർക്കർ എന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ. ക്രിക്കറ്റിന്റെ സ്വന്തം വീടെന്നു പേരുകേട്ട ലോഡ്സ് ഗ്രൗണ്ടിൽ തുടരെ 3 ടെസ്റ്റ് മത്സരങ്ങളിൽ സെഞ്ചറി കുറിച്ച ആദ്യ വിദേശതാരമെന്ന ഖ്യാതിയുള്ള വെങ്സാർക്കർക്ക് ഇന്ന് 70 വയസ്സ് തികയുന്നു. ഐസിസി റാങ്കിങ് നിലവിൽ വരുന്നതിനു മുൻപ് കൂപ്പേഴ്സ് ആൻഡ് ലൈബ്രാൻഡ് റേറ്റിങ് നിലവിലുള്ള കാലത്ത് 1987 മുതൽ 21 മാസം തുടർച്ചയായി ലോക ഒന്നാം നമ്പർ ബാറ്ററായിരുന്നു. വിരമിച്ച ശേഷം മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായി. ബിസിസിഐ ടാലന്റ് റിസോഴ്സ് ഡവലപ്മെന്റ് വിങ്ങിന്റെ (ടിആർഡിഡബ്ല്യു) ചെയർമാൻ, ദേശീയ സിലക്‌ഷൻ കമ്മിറ്റി അധ്യക്ഷൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.


Source link

Back to top button