NATIIONAL

ത്രില്ലർ പോരിൽ ഗില്ലിന്റെ ഗുജറാത്തിനെ ‘കൂപ്പുകുത്തിച്ച്’ 22കാരൻ കൊണോലി (44 പന്തിൽ 72*); പഞ്ചാബിന് 3 വിക്കറ്റ് ജയം


മുല്ലൻപുർ (ചണ്ഡിഗഡ്) ∙ ഐപിഎലിൽ ഈ സീസണിലെ ആദ്യ ത്രില്ലർ പോരിൽ ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി കഴിഞ്ഞ വർഷത്തെ റണ്ണറപ്പുമാരായ പഞ്ചാബ് കിങ്സ്. ആവേശം അവസാന ഓവർ നീണ്ട വരെ മത്സരത്തിൽ ഗുജറാത്ത് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം അഞ്ച് പന്ത് ശേഷിക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു. പഞ്ചാബിന് മൂന്നു വിക്കറ്റ് ജയം. ഐപിഎലിൽ അരങ്ങേറ്റ മത്സരം കളിച്ച 22 വയസ്സുകാരനായ ഓസീസ് ബാറ്റർ കൂപ്പർ കൊണോലിയുടെ (44 പന്തിൽ 72*) അർധസെഞ്ചറിയാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. പഞ്ചാബിനായി വിജയകുമാർ വൈശാഖ് മൂന്നു വിക്കറ്റും യുസ്‌വേന്ദ്ര ചെഹൽ രണ്ടു വിക്കറ്റും വീഴ്ത്തി. രണ്ടു സിക്സടിച്ച് ശ്രേയസ്സ് നന്നായി തുടങ്ങിയെങ്കിലും 13–ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണ താരത്തെ വീഴ്ത്തി. 11 പന്തിൽ 18 റൺസു മാത്രായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. പിന്നീട് എട്ടു റൺസ് കൂടി കൂട്ടിചേർക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ കൂടി പഞ്ചാബിന് നഷ്ടമായി. നേഹൽ വധേര (6 പന്തിൽ 3), ശശാങ്ക് സിങ് (5 പന്തിൽ 4), മാർക്കസ് സ്റ്റോയിനിസ് (0) എന്നിവരെയാണ് പഞ്ചാബിനു നഷ്ടമായത്. ഇതോടെ പഞ്ചാബ് സമ്മർദത്തിലായെങ്കിലും ഒരറ്റത്ത് ഉറച്ചുനിന്ന കൊണോലി പഞ്ചാബിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മാർകോ യാൻസൻ (10 പന്തിൽ 9), സേവ്യർ ബാർട്ട്ലെറ്റ് (5 പന്തിൽ 11) എന്നിവരും കൊണോലിക്കു പിന്തുണ നൽകി. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ മൂന്നു വിക്കറ്റ് വീഴ്ത്തി.


Source link

Back to top button