test del 3
തൊഴുത്തിനു തീപിടിച്ച് മൂന്ന് കാളകൾക്ക് ദാരുണാന്ത്യം; ചത്തത് ലക്ഷങ്ങൾ വിലമതിക്കുന്ന മൽസര കാളകൾ

അരീക്കോട്∙ പത്തനാപുരം പൂവത്തിക്കണ്ടിയിൽ ഫസൽ റഹ്മാൻ എന്ന ബാപ്പുവിന്റെ തൊഴുത്തിനു തീപിടിച്ച് മൂന്ന് കാളകൾക്ക് ദാരുണാന്ത്യം. കാളപൂട്ട് മത്സരങ്ങൾക്കായി പ്രത്യേകം വളർത്തിക്കൊണ്ടുവന്ന കാളകളാണ് അപകടത്തിൽപെട്ടത്. തീപിടുത്തത്തിൽ തൊഴുത്ത് പൂർണമയും കത്തിനശിക്കുകയും കാളകൾക്ക് പുറത്തുകടക്കാൻ കഴിയാത്ത വിധം തീ പടരുകയുമായിരുന്നു. തീ പടരുന്നത് ശ്രദ്ധയിൽപെട്ട ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചില്ല.അസി. സ്റ്റേഷൻ ഓഫിസർ പ്രമോദ്. പി, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഹബീബ് റഹ്മാൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എസ്.കെ.ടി, ജയേഷ് മഹേഷ്.ടി.പി, സി.വിവേക്, മഹേഷ്. എം, ഫിജീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി.
Source link

