LATEST
തൊഴിലാളികൾക്കിടയിലേയ്ക്ക് കാർ ഇടിച്ചുകയറി ഒരാൾ മരിച്ചു

അഞ്ചാലുംമൂട്:കൊല്ലം ബൈപ്പാസിൽ നിർമ്മാണ മേഖലയിലേക്ക് കാർ ഇടിച്ചുകയറി തൊഴിലാളി മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ശിവാലയ കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരനായ ബീഹാർ സ്വദേശി ഹബീബുർ റഹ്മാനാണ് (26) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബീഹാർ സ്വദേശി ജയ്കുമാർ യാദവ് (40) ചികിത്സയിലാണ്.ഇന്നലെ പുലർച്ചെ 4.20 ഓടെ നീരാവിൽ അണ്ടർപാസിന് സമീപമായിരുന്നു അപകടം.ക്രാഷ് ബാരിയർകോൺക്രീറ്റ് ചെയ്യുകയായിരുന്ന തൊഴിലാളികൾക്കിടയിലേക്ക് അമിതവേഗതയിലെത്തിയ കാർ ഇടിച്ചുകയറുകയായിരുന്നു.പരിക്കേറ്റവരെ ഉടൻ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹബീബുർ റഹ്മാൻ വൈകിട്ടോടെ മരിച്ചു.മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കാർ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.
Source link


