കണ്ണൂരിൽ പി പി ദിവ്യക്ക് സീറ്റില്ല, കെ അനുശ്രീ മത്സരിക്കും, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്കുള്ള സി.പി,എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് ഇക്കുറി സീറ്റില്ല. കണ്ണൂർ എ.ഡി,എം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ആ രോപണ വിധേയയായ പി.പി. ദിവ്യയെ നേരത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സി.പി.എം മാറ്റിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ സീറ്റ് നിഷേധവും. കല്യാശേരി ഡിവിഷനിൽ നിന്നായിരുന്നു പി.പി. ദിവ്യ ജില്ലാ ഫഞ്ചായത്തിലേക്ക് തിരഞ്ഞെടുത്തത്. ഇത്തവണ പി,പി. പവിത്രനാണ് സി.പി.എം സ്ഥാനാർത്ഥി.
അതേസമയം എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ ജില്ലാപഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടി, പിണറായി ഡിവിഷനിൽ നിന്നാണ് മത്സരിക്കുന്നത്. കണ്ണൂർ സർവകലാശാല കാമ്പസിലെ ജേണലിസം വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥിയും എസ്.എഫ്.ഐ പേരാവൂർ ഏരിയാ സെക്രട്ടറിയുമായ നവ്യ സുരേഷ് പേരാവൂർ ഡിവിഷനിൽ സ്ഥാനാർത്ഥിയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ബിനോയ് കുര്യൻ പെരളശേരിയിൽ ജനവിധി തേടും. സി.പി.എമ്മിന്റെ 16 സ്ഥാനാർത്ഥികളിൽ ബിനോയ് കുര്യൻ ഒഴികെയുള്ള 15 പേരും പുതുമുഖങ്ങളാണ്. സി,പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിൽ വികസനം മാത്രമാണ് ചർച്ചയാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡിവിഷനുകളും സി.പി.എം സ്ഥാനാർത്ഥികളും
കരിവെള്ളൂർ- എ.വി. ലേജു
മാതമംഗലം – രജനിമോഹൻ
പേരാവൂർ – നവ്യ സുരേഷ്
പാട്യം – ടി. ശബ്ന
പന്ന്യന്നൂർ – പി. പ്രസന്ന
കതിരൂർ – എ.കെ. ശോഭ (
പിണറായി – കെ. അനുശ്രീ
പെരളശ്ശേരി – ബിനോയ് കുര്യൻ
അഞ്ചരക്കണ്ടി – ഒ.സി. ബിന്ദു
കൂടാടി – പി.പി. റെജി
മയ്യിൽ – കെ. മോഹനൻ
അഴിക്കോട് – കെ.വി. ഷക്കീൽ
കല്യാശ്ശേരി – വി.വി. പവിത്രൻ
ചെറുകുന്ന്- എം.വി. ഷിമ
പയ്യാരം – പി. രവീന്ദ്രൻ
കുഞ്ഞിമംഗലം – പി.വി. ജയശ്രീ ടീച്ചർ
Source link

