LATEST

തെറ്റായ വാർത്ത: യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ക്ഷമാപണം


കൊച്ചി: കോടതിയുടെ പേരിൽ തെറ്റായി വാർത്തകൾ പ്രചരിപ്പിച്ചതിൽ പൊതുതാത്പര്യ ഹർജിക്കാരനും ഒല്ലൂർ നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ഷാജി കോടങ്കണ്ടത്ത് സമർപ്പിച്ച ക്ഷമാപണം ഹൈക്കോടതി അംഗീകരിച്ചു.ഡിജിറ്റൽ റീസർവേ ഉപകരണങ്ങൾ വാങ്ങിയതിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട തന്റെ ഹർജിയിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടെന്നാണ് തെറ്റായി പ്രചരിപ്പിച്ചത്. ഷാജി നടത്തിയ പത്രസമ്മേളനത്തിലെ പ്രസ്താവനയെക്കുറിച്ച് മന്ത്രിയും ഒല്ലൂർ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ. രാജൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി നൽകിയിരുന്നു. തുടർന്നാണ് കോടതി ഇടപെടലുണ്ടായത്.സാമൂഹമാദ്ധ്യമത്തിലുള്ള പോസ്റ്റുകൾ ഹർജിക്കാരൻ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. ഹർജിക്കാരൻ കോടതി പറയാത്ത കാര്യങ്ങളാണ് പ്രചരിപ്പിച്ചതെന്ന് ഡിവിഷൻബെഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു. വാർത്ത പ്രസിദ്ധീകരിച്ചുവന്ന പത്രത്തിൽ ക്ഷമാപണം പ്രസിദ്ധീകരിക്കാനും നിർദ്ദേശിച്ചിരുന്നു.


Source link

Back to top button