test del 4 copy of del 3

തെങ്ങുകയറാനും ഓൺലൈൻ ബുക്കിങ്; ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റിലൂടെ തരംഗമായി കേരളത്തിലെ കമ്പനി, ശമ്പളം 70,000


‘ടാക്സി ബുക്ക് ചെയ്യുന്നതു പോലെ കേരളത്തിൽ ഓൺലൈനായി തെങ്ങുകയറ്റക്കാരെയും വിളിക്കാം’. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോ വൻ ട്രെൻഡായി. പരീശീലനം നേടിയ, യൂണിഫോം ധരിച്ച തൊഴിലാളി തെങ്ങുകയറ്റ യന്ത്രവുമായി ഒരു വീട്ടിൽ എത്തുന്ന വിഡിയോയാണ് അദ്ദേഹം എക്സിൽ പങ്കുവച്ചത്. ‘‘ഐടി മേഖലയിലെ നേട്ടങ്ങൾ മാത്രമാണ് ഡിജിറ്റൽ രംഗത്ത് ഇന്ത്യ കൈവരിച്ച വളർച്ചയായി സാധാരണ പറയാറുള്ളത്. നമ്മുടെ പരമ്പരാഗത ജോലികളും ഡിജിറ്റലായി മാറുകയാണ്. ഇതാ ഒരു ഉദാഹരണം’’ – ആനന്ദ് മഹീന്ദ്ര പറഞ്ഞു.മാസം ശമ്പളം 70,000 രൂപമാസം 30,000 രൂപ മുതൽ 70,000 രൂപ വരെയാണ് ഇവർക്ക് ശമ്പളമെന്ന് മാനേജിങ് ഡയറക്ടർ മോഹൻദാസ് മനോരമ ഓൺലൈനോട് പറഞ്ഞു. 1.25 ലക്ഷത്തിലധികം ആളുകൾ കമ്പനിയുടെ സേവനം ഉപയോഗിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൃത്യമായ പരിശീലനം കൊടുത്താണ് ജോലിക്ക് നിയോഗിച്ചത്. തേങ്ങയിടാൻ ആളെ കിട്ടാത്ത പ്രശ്നത്തിന് പരിഹാരം കാണാനാണ് ഇത്തരമൊരു സേവനം ആരംഭിച്ചതെന്നും വിമുക്ത ഭടൻ കൂടിയായ മോഹൻദാസ് പറഞ്ഞു.


Source link

Back to top button