test del 4 copy of del 3

തൃണമൂൽ നേതാക്കളോട് ‘കടക്ക് പുറത്ത്’ പറഞ്ഞ് ഗ്യാനേഷ് കുമാർ; യോഗം നീണ്ടത് 7 മിനിറ്റ് മാത്രം


ന്യൂഡൽഹി ∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാനെത്തിയ തൃണമൂൽ നേതാക്കളും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറുമായി വാഗ്വാദം. കമ്മിഷണർ ‘കടക്ക് പുറത്ത് (ഗെറ്റ് ലോസ്റ്റ്)’ എന്നു പറഞ്ഞതായി തൃണമൂൽ നേതാക്കൾ ആരോപിച്ചു. അതേസമയം, തൃണമൂലിന്റെ രാജ്യസഭയിലെ കക്ഷിനേതാവ് ഡെറക് ഒബ്രയൻ ആക്രോശിച്ചെന്ന് തിരഞ്ഞെടുപ്പു കമ്മിഷണറുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ബംഗാളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറും മറ്റ് ഉദ്യോഗസ്ഥരും ബിജെപി നേതാക്കൾക്കൊപ്പം സന്ദർശനം നടത്തുന്നുവെന്നതുൾപ്പെടെയുള്ള വിഷയം ചർച്ച ചെയ്യാനാണു തൃണമൂൽ എംപിമാരായ ഡെറക് ഒബ്രയൻ, സാഗരിക ഘോഷ്, മേനക ഗുരുസ്വാമി, സാകേത് ഗോഖലെ എന്നിവർ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുടെ മുന്നിലെത്തിയത്.‘തൃണമൂലിനോടു സംസാരിച്ചു. ബംഗാളിലെ തിരഞ്ഞെടുപ്പു തീർച്ചയായും അക്രമരഹിതവും ഭീഷണിരഹിതവും ആയിരിക്കും’– കൂടിക്കാഴ്ചയ്ക്കു ശേഷം കമ്മിഷൻ എക്സിൽ കുറിച്ചു. ഡെറക് ഒബ്രയൻ ശബ്ദമുയർത്തിയെന്നും മാന്യതയോടെ സംസാരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടെന്നും കമ്മിഷനുമായി ബന്ധപ്പെട്ടവർ പറഞ്ഞു.


Source link

Back to top button