LATEST
തുറവൂർ ആശുപത്രി കെട്ടിടം ഉദ്ഘാടന ചടങ്ങിൽ സംഘർഷം

തുറവൂർ : തുറവൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമിച്ച കെട്ടിട സമുച്ചയത്തിന്റെയും ട്രോമാ കെയർ യൂണിറ്റിന്റെയും ഉദ്ഘാടനച്ചടങ്ങിനിടെ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ്, സി.പി.എം., ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റു.കെട്ടിടം ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ മന്ത്രി ഓൺലൈനായാണ് ഉദ്ഘാടനം നടത്തിയത്. യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെ വേദിയിലും സദസിലും വാക്കുതർക്കവും കൈയാങ്കളിയുമാ്യി. ബി.ജെ.പിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു.
Source link



