test del 5 copy of del 3

തുടർച്ച തേടി ഉമ; വികസനം പറഞ്ഞ് പുഷ്പ; സജീവമായി അഖിൽ: തൃക്കാക്കരപ്പോരിന്റെ വിധിയെഴുത്തെന്താവും?


തിരഞ്ഞെടുപ്പുകളിൽ പി.ടി. തോമസിന്റെ നിഴലായിരുന്നു ഉമ. പിടിയുടെ പിൻഗാമിയായി ഉമ മാറിയപ്പോൾ ആ നിഴലായി പി.ടി. തോമസ് കൂടെയുണ്ട്. പി.ടി. തോമസിന്റെ വിയോഗശേഷം അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസ് മത്സരിച്ച് റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. മണ്ഡലത്തിൽ ഇക്കുറിയും പോരിനിറങ്ങുകയാണ് ഉമ. കലൂർ സ്റ്റേഡിയത്തിലെ അപകടത്തിനു ശേഷം ജീവിതത്തിലേക്ക് മടങ്ങി വന്ന ഉമയുടെ രണ്ടാം തിരഞ്ഞെടുപ്പു പോരാട്ടമാണിത്.അനുദിനം നിഴൽ പോലെ കൂടെയുണ്ടായിരുന്നയാൾ. പെട്ടെന്നൊരു ദിവസം മാഞ്ഞുപോയ പി.ടിയുടെ വിയോഗത്തെ ഇപ്പോഴും അംഗീകരിക്കാനായിട്ടില്ല ഉമ തോമസിന്. പ്രിയപ്പെട്ട പി.ടിയോടു സംസാരിച്ചുകൊണ്ടാണ് ഉമയുടെ ഓരോ ദിനവും തുടങ്ങുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാവിലെ വീട്ടിൽ‌ നിന്നും പുറപ്പെടും മുൻപ് പി.ടിയുടെ ചിത്രത്തിനു മുന്നിൽ കൈകൂപ്പി ഉമ പ്രാർഥിക്കുന്നു, കണ്ണീരണിയുന്നു. പി.ടി കൂടെയുണ്ടെന്ന വിശ്വാസത്തിലാണ് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നതെന്നും രാഷ്ട്രീയ ജീവിതത്തിലും അല്ലാതെയും ഓരോ നിമിഷവും തന്നെ നയിക്കുന്നത് പി.ടിയാണെന്നും ആ വിശ്വാസത്തിലാണ് താൻ ജീവിച്ചിരിക്കുന്നതെന്നും ഉമ തോമസ് പറഞ്ഞു.∙ വികസ വാഗ്ദാനവുമായി പുഷ്പ ദാസ്


Source link

Back to top button