LATEST

ഏറ്റവും അധികം ബാധിക്കുക ഈ മേഖലകളെ; പണികിട്ടാന്‍ പോകുന്നത് 30 ലക്ഷം പേര്‍ക്ക്

എ.ഐ സാങ്കേതികവിദ്യ അതിവേഗം വളരുമ്പോള്‍ അതിന്റെ നല്ലവശങ്ങള്‍ക്കൊപ്പം തന്നെ പ്രതികൂല സാഹചര്യങ്ങളും ഇന്ന് ചര്‍ച്ചാ വിഷയമാണ്. സാങ്കേതികവിദ്യ അതിന്റെ ഏറ്റവും നൂതന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടം സംഭവിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ടിലെ നാഷനല്‍ ഫൗണ്ടേഷന്‍ ഫോര്‍ എജുക്കേഷനല്‍ റിസര്‍ച്ചിന്റെ (എന്‍.എഫ്.ഇ.ആര്‍) റിപ്പോര്‍ട്ട് ആണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം 2035ഓടെ ലോ-സ്‌കില്‍ഡ് ആയിട്ടുള്ള 30 ലക്ഷം ജോലികള്‍ ഇല്ലാതാകും. മനുഷ്യന്‍ ചെയ്തുവരുന്ന നിരവധി ജോലികള്‍ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെയ്യാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് സ്ഥാപന നടത്തിപ്പുകാര്‍ക്ക് വലിയ ലാഭമുണ്ടാക്കുമെങ്കിലും തൊഴില്‍ മേഖലയില്‍ സാധാരണക്കാരനും പ്രൊഫഷണലുകള്‍ക്കും വലിയ തിരിച്ചടിയാണ്. എന്നാല്‍ എ.ഐ അധിഷ്ഠിതമായ 23 ലക്ഷം തൊഴിലവസരം പുതുതായി സൃഷ്ടിക്കപ്പെടുകയും ചെയ്യും.

അതായത് തൊഴില്‍ മാര്‍ക്കറ്റിനനുസരിച്ചുള്ള നൈപുണ്യം നേടിയെടുക്കുകയെന്നത് അത്യാവശ്യമായി മാറും. ട്രേഡ്‌സ്, മെഷിന്‍ ഓപറേഷന്‍, അഡ്മിനിസ്‌ട്രേറ്റിവ് ജോലികള്‍ ചെയ്യുന്നവരെയാണ് തൊഴില്‍നഷ്ടം ഏറ്റവും അധികം ബാധിക്കുക. ഓട്ടോമേഷന്‍ ഏറ്റവും സാധ്യതയുള്ള തൊഴിലുകളില്‍ അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റുമാര്‍, ഫാക്ടറി, മെഷിന്‍ ഓപറേറ്റര്‍മാര്‍, വെയര്‍ഹൗസ് തൊഴിലാളികള്‍, കാഷ്യര്‍മാര്‍, പ്ലംബിങ്, റൂഫിങ്, ഇലക്ട്രിക്കല്‍ ജോലികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. സാധാരണയായി ഒരേ രീതിയില്‍ ചെയ്യുന്ന ജോലികളാണിവ. പാറ്റേണുകള്‍ പിന്തുടരുന്നതിനാല്‍ എ.ഐ, റോബോട്ടിക്‌സ് എന്നിവ ഈ തൊഴിലുകള്‍ വൈകാതെ ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button