NATIIONAL

തുടക്കം മുതൽ ആക്രമണം ലക്ഷ്യമിട്ടു, ദേവ്ദത്തിനെ കണ്ടപ്പോൾ കളി മാറി; ക്ലാസും ചേസും ഒരുമിച്ച്, കോലി കത്തിക്കയറിയത് ഇങ്ങനെ


ബെംഗളൂരു∙ 3 മാസം ക്രിക്കറ്റ് ഭൂപടത്തിൽ ഇല്ലാതിരുന്നൊരാൾ, ഒരു വർഷത്തിനിടെ ട്വന്റി20 ഫോർമാറ്റിൽ ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്തൊരാൾ, ഐപിഎൽ 19–ാം സീസണിലെ ഉദ്ഘാടന മത്സരം സ്വന്തം പേരിൽ എഴുതിച്ചേർക്കുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം ചിന്നസ്വാമി സ്റ്റേഡിയം സാക്ഷിയായത്. മികച്ച താരങ്ങൾ ഒട്ടേറെയുണ്ടാകാം, പക്ഷേ ഈ തലമുറയിലെ ഏറ്റവും കഠിനാധ്വാനിയായ കളിക്കാരൻ താൻ തന്നെയാണെന്നു മുപ്പത്തിയേഴുകാരൻ വിരാട് കോലി ഒരിക്കൽകൂടി പ്രഖ്യാപിച്ചിരിക്കുന്നു. അപരാജിത അർധ സെ‍ഞ്ചറിയുമായി (69*) കളംനിറഞ്ഞ കോലിയുടെ ബലത്തിൽ, സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു നേടിയത് 6 വിക്കറ്റിന്റെ അനായാസ ജയം.ദേവ്ദത്ത് പുറത്തായതിനു പിന്നാലെ എത്തിയ ക്യാപ്റ്റൻ രജത് പാട്ടിദാറും (12 പന്തിൽ 31) തന്റെ ദൗത്യം ഭംഗിയാക്കിയതോടെ ടീം സ്കോർ കുതിച്ചു. എന്നാൽ രജത്തിനെയും ജിതേഷ് ശർമയെയും (0) അടുത്തടുത്ത പന്തുകളിൽ നഷ്ടപ്പെട്ട ബെംഗളൂരു സമ്മർദത്തിലായി. 33 പന്തിൽ 50 റൺസിലായിരുന്നു അപ്പോൾ വിരാട് കോലി. പിന്നാലെ, മത്സരം ഫിനിഷ് ചെയ്യേണ്ട ചുമതല സ്വയം ഏറ്റെടുത്ത കോലി, താൻ നേരിട്ട അടുത്ത 6 പന്തുകളിൽ 19 റൺസ് അടിച്ചെടുത്ത്, 15.4 ഓവറിൽ 6 വിക്കറ്റ് ശേഷിക്കെ ടീമിനെ വിജയത്തിലെത്തിച്ചു. 38 പന്തിൽ 5 വീതം ഫോറും സിക്സും അടങ്ങുന്നതാണ് കോലിയുടെ ഇന്നിങ്സ്. ഐപിഎൽ മത്സരങ്ങളിലെ റൺ ചേസുകളിൽ 4000 റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ഈ ഇന്നിങ്സിൽ കോലി സ്വന്തമാക്കി.


Source link

Back to top button