LATEST

തീവ്രവോട്ടർ പട്ടിക പരിഷ്‌കരണം; സമയപരിധി ഡിസംബർ പതിനൊന്നുവരെ നീട്ടി, ഫെബ്രുവരി 14ന് അന്തിമ വോട്ടർ പട്ടിക

ന്യൂഡൽഹി: തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തിന് സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഫോമുകൾ തിരികെ നൽകാൻ ഡിസംബർ പതിനൊന്ന് വരെ സമയം ഉണ്ട്. പതിനാറ് വരെ കരട് പ്രസിദ്ധീകരിക്കും. ഫെബ്രുവരി പതിനാലിനാണ് അന്തിമ വോട്ടർ പട്ടിക. കേരളമടക്കം പന്ത്രണ്ട് ഇടങ്ങളിലാണ് സമയപരിധി നീട്ടിയത്.

രാജ്യവ്യാപകമായി നടത്താൻ നിശ്ചയിച്ച എസ് ഐ ആറിൽ രണ്ടാംഘട്ടത്തിലാണ് കേരളം, ഛത്തീസ്‌ഗഡ്, ഗോവ, ഗുജറാത്ത്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമടക്കമുള്ള 12 ഇടങ്ങളിൽ എസ്‌ ഐ ആർ നടപ്പാക്കുന്നത്.

അ​വ​സാ​ന​മാ​യി​ 2002 ​- 04​ ​കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ​എ​സ് ഐ ആ​ർ​ ​ന​ട​ന്ന​ത്.​ ​ആ​ ​സ​മ​യ​ത്തെ​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​യി​ലാ​ണ് ​പു​തു​ക്ക​ൽ​ ​ന​ട​പ​ടി​ക​ൾ നടക്കുന്നത്.​ ​അ​തി​ൽ​ ​പേ​രി​ല്ലാ​താ​യാ​ൽ​ 2002,​ 2003,​ 2004​ ​കാ​ല​ത്തെ​ ​വോ​ട്ട​ർ​പ​ട്ടി​ക​ ​പ്ര​കാ​രം​ ​എ​ന്യൂ​മ​റേ​ഷ​ൻ​ ​ഫോം​ ​പൂ​രി​പ്പി​ച്ചു​ ​കൊ​ടു​ത്താ​ൽ​ ​മ​തി​യാ​കും.​ ​പ​ട്ടി​ക​യി​ലു​ള്ള​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​പേ​ര് ​ചൂ​ണ്ടി​ക്കാ​ട്ടി​ ​ബ​ന്ധം​ ​തെ​ളി​യി​ക്കു​ന്ന​ ​തി​രി​ച്ച​റി​യ​ൽ​ ​രേ​ഖ​ ​ന​ൽ​ക​ണം.​ ​പ​ഴ​യ​ ​പ​ട്ടി​ക​യി​ൽ​ ​പേ​രു​ണ്ടോ​യെ​ന്ന് ​ക​മ്മി​ഷ​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്സൈ​റ്റി​ൽ​ ​പ​രി​ശോ​ധി​ക്കാം.


Source link

Related Articles

Leave a Reply

Back to top button