LATEST
തീപിടിച്ച വൈക്കോൽ കെട്ടുമായി ദേശീയ പാതയിലൂടെ പാഞ്ഞ് ലോറി: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ചാലക്കുടി: ദേശീയപാതയിൽ ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന വൈക്കോൽ ലോറിയിൽ അഗ്‌നിബാധ. വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്‌സ് യൂണിറ്റുകൾ ഒന്നരമണിക്കൂറിൽ തീയണച്ചു. ആളപായമില്ല. ഇന്നലെ വൈകിട്ട് മൂന്നരയോടെ ചാലക്കുടിപ്പുഴയ്ക്ക് സമീപം മുരിങ്ങൂരിലായിരുന്നു ലോറിയിലെ വൈക്കോൽ കൂമ്പാരത്തിന് തീപിടിച്ച വിവരം ഡ്രൈവർ അറിഞ്ഞത്. അപകടം കുറഞ്ഞ സ്ഥലത്തെത്തിച്ചാണ് ഡ്രൈവർ ലോറി നിറുത്തി തീയണച്ചത്. സംഭവം നടക്കുന്നതിനിടെ തൃശൂർ എറണാകുളം ദിശയിൽ വാഹനഗതാഗതം പൂർണമായും സ്തംഭിച്ചു.
Source link



