CINEMA

തിര. കമ്മിഷൻ റൗണ്ട് ടേബിൾ കോൺഫറൻസ് നാളെ

27 വർഷത്തെ ഇടവേളയ്‌ക്കു ശേഷം

ന്യൂഡൽഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനം ശക്തമാക്കാനുള്ള നടപടികൾ ചർച്ച ചെയ്യാൻ നാളെ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ റൗണ്ട് ടേബിൾ കോൺഫറൻസ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർമാർ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ, നിയമ-സാങ്കേതിക മേഖലകളിലെ വിദഗ്ദ്ധർ തുടങ്ങിയവർ പങ്കെടുക്കും. 27 വർഷത്തെ ഇടവേളയ്‌ക്കു ശേഷമാണിതെന്ന പ്രത്യേകതയുണ്ട്. 1999ലാണ് ഇത്തരമൊരു സമ്മേളനം അവസാനമായി നടന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സഹകരണ ഫെഡറലിസമെന്ന ആശയം ശക്തിപ്പെടുത്താൻ ചർച്ചകളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സാങ്കേതികവിദ്യ,വോട്ടിംഗ് യന്ത്രം, വോട്ടർ പട്ടിക എന്നിവയുടെ ശക്തിപ്പെടുത്തലും അജൻഡയാണ്. കമ്മിഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ പ്രസന്റേഷനുകൾ അവതരിപ്പിക്കും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത, സുതാര്യത, സുരക്ഷ എന്നിവ എടുത്തുക്കാട്ടും.


Source link

Related Articles

Back to top button