രാജ്യത്ത് 250 വിമാനങ്ങളുടെ സർവീസുകൾ തടസപ്പെട്ടേക്കും; അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

ന്യൂഡൽഹി: എ320 വിഭാഗത്തിൽപ്പെട്ട വിമാനങ്ങളിലെ ഫ്ലൈറ്റ് കൺട്രോളുകളുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാന സർവീസുകൾ തടസപ്പെടുമെന്ന് റിപ്പോർട്ട്. രാജ്യത്തെ 200 മുതൽ 250 വരെ വിമാനങ്ങളെ ഇത് ബാധിക്കുമെന്ന് ബന്ധപ്പെട്ട എയർലൈൻ അധികൃതർ ഔദ്യോഗികമായി അറിയിച്ചു.
തീവ്രമായ സൗരവികിരണം കാരണം എ320 വിഭാഗത്തിൽപ്പെട്ട നിരവധി വിമാനങ്ങളിൽ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റത്തിന്റെ ഡാറ്റ തകരാറിലാകാൻ സാദ്ധ്യതയുണ്ട്. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി അടിയന്തര പരിശോധന നടക്കുമെന്ന് വിമാന കമ്പനികൾ അറിയിച്ചിരുന്നു. അതിനാൽ വിവിധ സർവീസുകളെ ഇത് സാരമായി ബാധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യയിലെ പ്രമുഖ എയർലൈനുകൾ എല്ലാം തന്നെ എ320 ശ്രേണിയിലുള്ള വിമാനങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
അടുത്തിടെ വിദേശത്ത് ഒരു എ320 വിമാനത്തിനുണ്ടായ അപകടത്തെത്തുടർന്ന് നടത്തിയ പരിശോധന നടത്തിയിരുന്നു. എലിവേറ്റർ എയ്‌ലറോൺ കമ്പ്യൂട്ടർ സംവിധാനത്തിലെ തകരാറാണ് വിമാനം പെട്ടെന്ന് താഴേക്ക് കുത്തനം പോകാൻ കാരണമായതെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് മറ്റ് വിമാനങ്ങളിലും പരിശോധന നടത്താൻ തീരുമാനിച്ചത്.
Source link



