തിരിച്ചെത്തുന്ന ഭായിമാര്‍ക്ക് ലോട്ടറി; കാത്തിരിക്കുന്നത് ഇരട്ടി ശമ്പളത്തോടെ പുതിയ ജോലി

കൊച്ചി: കേരളത്തിലെ വിവിധ മേഖലകളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിദ്ധ്യം ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്. പറമ്പിലെ പണി, ഹോട്ടല്‍ മേഖല, വന്‍കിട നിര്‍മാണ പദ്ധതികള്‍ തുടങ്ങി വിവിധ മേഖലകള്‍ കേരളത്തില്‍ ചലിക്കുന്നതിന് പിന്നില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ പങ്ക് വളരെ വലുതാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ കേരളത്തില്‍ നിന്ന് ഭായിമാര്‍ നാടുവിടുന്ന പതിവ് വ്യാപകമാകുകയാണ്. 2025 അവസാനത്തോടെയാണ് ഭായിമാര്‍ നാട്ടിലേക്ക് മടങ്ങുന്ന പതിവ് വര്‍ദ്ധിച്ചത്. പണ്ട് കാലത്തെ അപേക്ഷിച്ച് സ്വന്തം നാട്ടില്‍ തന്നെ മെച്ചപ്പെട്ട ശമ്പളത്തോടെ ദിവസേന തൊഴില്‍ ലഭിക്കുന്നതാണ് പലരും കേരളം വിടുന്നതിന് പ്രധാന കാരണം. കേരളത്തില്‍ വളരെ കൂടുതലുള്ള ബംഗാള്‍, അസാം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ അവിടങ്ങളിലെ തിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്താണ് മടങ്ങിയത്.
Source link


