LATEST

തിരഞ്ഞെടുപ്പ് വന്നപ്പോൾ ഭാഗ്യം തേടിയെത്തിയത് ഇക്കൂട്ടർക്ക്, ദിവസ വരുമാനം നാലായിരം രൂപ വരെ, കാറും ഭക്ഷണവും ഫ്രീ


കണ്ണൂർ: സോഷ്യൽ മീഡിയയിൽ ട്രെൻഡ് സെറ്റിനായി മത്സരിക്കുകയാണ് സ്ഥാനാർത്ഥികൾ. സേവ് ദി ഡേറ്റ് വീഡിയോകളെ വെല്ലുന്ന തരത്തിലേക്കാണ് പ്രചാരണ വീഡിയോകൾ ഇറങ്ങുന്നത്. ഓരോ ചലനങ്ങളും വീഡിയോകളും ഫോട്ടോകളുമാക്കാൻ പ്രത്യേക ഫോട്ടാഗ്രാഫർമാരെയും ഒപ്പം കൂട്ടിയാണ് പര്യടനം. പ്രായമായവർക്കും കുട്ടികൾക്കുമൊപ്പമിരുന്ന് സംസാരിക്കുക, ആളുകൾക്കൊപ്പം കടകളിലിരുന്ന് ചായ കുടിക്കുക എന്നിവയാണ് നിമിഷ നേരം കൊണ്ട് റീൽസായി പുറത്തു വരുന്നത്.വീഡിയോക്ക് അനുയോജ്യമായ പാട്ടുകളും ചേർത്ത് സ്ലോമോഷനുമെല്ലാമായി ഇൻസ്റ്റാഗ്രാമിലും വാടസ്ആപ്പിലും അടിപൊളി വൈറൽ വീഡിയോകളാണ് ഇറങ്ങുന്നത് .


Source link

Back to top button