LATEST
തിരഞ്ഞെടുപ്പ് ലഹരിക്ക് പൂട്ടിടാൻ എക്സൈസ്, പരിശോധന ലിസ്റ്റിൽ ടാറ്റു സെന്ററും ബ്യൂട്ടിപാർലറും

പരിശോധന ലിസ്റ്റിൽ ടാറ്റു സെന്ററും ബ്യൂട്ടിപാർലറുംകൊച്ചി: കഞ്ചാവും ചരസുമെല്ലാം പഴങ്കഥ. കേരളത്തിലേക്കൊഴുകുന്ന ന്യൂജെൻ ലഹരിയെ പൂട്ടിക്കെട്ടാൻ എക്സൈസ്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ എക്സൈസ് നിരീക്ഷണവും ‘അടിമുടി’മാറുകയാണ്. തിരഞ്ഞെടുപ്പ് കാലത്തെ പ്രത്യേക പരിശോധനകൾ ബാറുകളിലും കള്ളുഷാപ്പുകളിലും ഡി.ജെ പാർട്ടികളിലും ഒതുങ്ങില്ല. എക്സൈസ് ഉദ്യോഗസ്ഥർ ജില്ലയിലെ ടാറ്റു സെന്ററുകളും ബ്യൂട്ടി പാർലറുകളും പരിശോധിക്കും.നിരന്തരം നിരീക്ഷിക്കേണ്ട പത്തിടങ്ങളിൽ ജിമ്മുകളും ടർഫുകളും കളിക്കളങ്ങളും ഉൾപ്പെടും. അന്തർസംസ്ഥാന ബസ് സ്റ്റേഷനുകൾ, ബാറുകൾ, ഡി.ജെ പാർട്ടി കേന്ദ്രങ്ങൾ, പാഴ്സൽ, കൊറിയർ സ്ഥാപനങ്ങൾ, അരിഷ്ട കടകൾ, എഫ്.എൽ 1, എഫ്.എൽ 9 മദ്യശാലകൾ, അന്യസംസ്ഥാന ക്യാമ്പുകൾ എന്നിവ ഇത്തവണയും പട്ടികയിലുണ്ട്.
Source link



