test del 5 copy of del 3
തിരഞ്ഞെടുപ്പ് ദിനത്തിലെ ഊബറിന്റെ സൗജന്യ യാത്ര; ബൈക്ക് ടാക്സികൾക്ക് വിലക്ക്

കോഴിക്കോട്∙ വോട്ടെടുപ്പ് ദിനത്തിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഓൺലൈൻ ബുക്കിങ് ആപ് പ്രഖ്യാപിച്ച സൗജന്യ യാത്രാപദ്ധതിയിൽ ബൈക്ക് ടാക്സികൾ ഉൾപ്പെടുത്താനുള്ള ഊബറിന്റെ നീക്കം തടഞ്ഞ് കേരള ഓൺലൈൻ ടാക്സി യൂണിയൻ. മഞ്ഞ ബോർഡില്ലാത്ത വാഹനങ്ങൾക്ക് ഈ സൗജന്യപദ്ധതിയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ വിലക്ക് ഏർപ്പെടുത്തി. കേരള ഓൺലൈൻ ടാക്സി ഓണേഴ്സ് അസോസിയേഷൻ (കെഒടിഒഎ) സംസ്ഥാന പ്രസിഡന്റ് പി.സന്തോഷ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഡിഷനൽ ചീഫ് ഇലക്ടറൽ ഓഫിസർ പി.ബി. നൂഹ് ഊബറിന് ഇതിൽ കർശന നിർദേശം നൽകിയത്.തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഊബർ ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് കൃത്യമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി നൽകുന്ന പെർമിറ്റ്, ഇൻഷുറൻസ് എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് ഊബർ ഇന്ത്യക്ക് കമ്മിഷൻ രേഖാമൂലം നിർദേശം നൽകി. വാഹനങ്ങൾക്ക് മഞ്ഞ ബോർഡിൽ കറുത്ത അക്ഷരങ്ങളോ (അല്ലെങ്കിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പച്ച ബോർഡിൽ മഞ്ഞ അക്ഷരങ്ങളോ) ഉണ്ടായിരിക്കണമെന്നും ഈ ഉത്തരവിൽ കർശനമായി വ്യക്തമാക്കിയിട്ടുണ്ട്.
Source link

