LATEST

‘തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകും, വർഗീയതയുടെ അദൃശ്യ കരങ്ങളാണ് എൽ ഡി എഫിനെ നയിക്കുന്നത്’


അമ്പലപ്പുഴ: ഇടതുമുന്നണിയെയും കേന്ദ്രസർക്കാരിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ തിരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഇല്ലാതാകും. ഇന്ന് ഇടതുപക്ഷത്തിൽ ഇടതുപക്ഷത്തിന്റേതായി ഒന്നുമില്ല. സി പി എമ്മിലെ മുതിർന്ന നേതാവായിരുന്ന ജി സുധാകരൻ കോൺഗ്രസ് വേദിയിലെത്തിയത് എൽ ഡി എഫിന് സംഭവിച്ച അടിസ്ഥാനപരമായ മാറ്റങ്ങൾ കാരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജി സുധാകരന്റെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുലിന്റെ വിമർശനം. ‘വർഗീയതയുടെ അദൃശ്യ കരങ്ങളാണ് എൽ ഡി എഫിനെ മുന്നോട്ടുനയിക്കുന്നത്. ഇത് രാജ്യത്തെ വിഭജിക്കുന്നതിനും വിദ്വേഷം പരത്തുന്നതിനും കാരണമാകും. കേരളത്തിൽ സി പി എമ്മും ബി ജെ പി-ആർ എസ് എസ് നേതൃത്വവും തമ്മിൽ അവിശുദ്ധമായ ഒരു ബന്ധമുണ്ടന്ന് ജനങ്ങൾക്ക് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. ഇടതുമുന്നണിയിലെ പല നേതാക്കളും ഈ യാഥാർത്ഥ്യം തിരിച്ചറിയുന്നുണ്ട്. മുൻപ് എൽ ഡി എഫ് ചില ആശയങ്ങൾക്കായി നിലകൊണ്ടിരുന്നു. ഇപ്പോൾ അവർ ആ ആശയങ്ങളിൽ നിന്ന് വ്യതിചലിച്ചു.


Source link

Back to top button