test del 4 copy of del 3
തിരഞ്ഞെടുപ്പിന്റെ തിരക്കിനിടെ അതിദാരുണ അപകടം; പ്രിയപ്പെട്ടവരുടെ മരണത്തിൽ നടുക്കം മാറാതെ കണ്ണാടിപ്പറമ്പ്

കണ്ണാടിപറമ്പ് ∙ കിണറ്റിൽ ജോലിക്കായി ഇറങ്ങവെ വിഞ്ചിന്റെ ഇരുമ്പ് റോപ്പ് പൊട്ടി കിണറ്റിൽ വീണു രണ്ട് തൊഴിലാളികൾ മരിച്ചത് നാടിനെയാകെ ദുഖത്തിലാഴ്ത്തി. വ്യാഴാഴ്ച രാവിലെ തിരഞ്ഞെടുപ്പ് തിരക്കിനിടെയാണ് മുണ്ടേരിക്കടവിനു സമീപം നടന്ന നാടിനെ നടുക്കിയ ദുരന്തവിവരം നാട്ടുകാർ അറിയുന്നത്. നാട്ടുകാർ ഓടിയെത്തുമ്പോൾ 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ കയർ പൊട്ടി വീണ് രണ്ട് തൊഴിലാളികൾ ഗുരുതരമായി പരുക്കേറ്റു കിടക്കുന്നതും ഒപ്പമുണ്ടായിരുന്ന രണ്ടുപേർ വാവിട്ടു നിലവിളിക്കുന്നതുമായ ഹൃദയഭേദകമായ കാഴ്ചയാണ് കാണുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മിന്നൽവേഗത്തിൽ കണ്ണൂരിൽ നിന്നെത്തിയ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ വി.കെ.അഫ്സലിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന വിഭാഗവും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. കിണർപണിക്കിടെ ഇരുമ്പുവടം പൊട്ടി രണ്ടു മരണം കണ്ണാടിപറമ്പ് ( കണ്ണൂർ) ∙ മുണ്ടേരിക്കടവിനു സമീപം സമീപം കിണർകുഴിക്കുന്ന ജോലിക്കിടെ ഇരുമ്പുവടം പൊട്ടി രണ്ട് തൊഴിലാളികൾ മരിച്ചു. കണ്ണൂർ അത്താഴക്കുന്ന് സ്വദേശി, കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ താമസക്കാരൻ എം.രാജേഷ് (55), ചേലേരിമുക്ക് സ്വദേശി അബ്ദുൽ ഗഫൂർ(46) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് അപകടം. 40 അടി താഴ്ചയുള്ള കിണറ്റിൽ നിന്ന് കല്ലുംമണ്ണുംമറ്റും കയറ്റുന്നതിനുള്ള യന്ത്രത്തിന്റെ വടംപൊട്ടിയാണ് അപകടം. ഈയന്ത്രത്തിൽ കയറി കിണ്ണറ്റിൽ ഇറങ്ങുന്നതിനിടെ വടം പൊട്ടുകയായിരുന്നു. കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ഇവരെ പുറത്തെടുത്ത് കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന അബ്ദുൽഖാദർ, കുഞ്ഞിമൊയ്തീൻ എന്നിവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
Source link


