LATEST

താരസമ്പന്നം ട്വിന്റി 20; നടിമാരായ വീണാ നായരും അഞ്ജലി നായരും ലക്ഷ്‌മിപ്രിയയും മത്സരിക്കും, അങ്കമാലിയിൽ പ്രമുഖ ഇൻഫ്ലുവൻസർ


കൊച്ചി: നടി വീണാ നായർക്ക് പുറമേ സിനിമാ മേഖലയിൽ നിന്ന് രണ്ടുപേർ കൂടി ട്വന്റി 20യിൽ ചേർന്നു. നടി വീണാ നായർ ഏറ്റുമാനൂരിലും അഞ്ജലി നായർ തൃപ്പൂണിത്തുറയിലും ലക്ഷ്‌മിപ്രിയ പെരുമ്പാവൂരിലും മത്സരിക്കുമെന്ന് ചെയർമാൻ സാബു എം ജേക്കബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എറണാകുളത്ത് ഒമ്പത് മണ്ഡലങ്ങളിൽ ട്വന്റി 20 മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, സാബു എം ജേക്കബ് മത്സരിക്കില്ല. അങ്കമാലിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും റിയാലിറ്റി ഷോ താരവുമായ പ്രോമി കുര്യാക്കോസ് മത്സരിക്കും.2007ൽ സ്വാതി തിരുനാൾ കോളേജ് യൂണിയൻ എസ്‌എഫ്‌ഐ ചെയർപേഴ്‌സൺ ആയിരുന്നുവെന്ന് വീണാ നായർ പറഞ്ഞു. വെള്ളിമൂങ്ങ സിനിമയിലെ പ്രസിഡന്റായി പ്രേക്ഷക മനസുകളിൽ ഇടംനേടിയ നടിയാണ് വീണാ നായർ. അയ്‌മനം പരിപ്പ് സ്വദേശിനിയാണ്.നടിയും സംരംഭകയുമായ അഞ്‍ജലി നായർ രാഷ്ട്രീയത്തിലാദ്യമാണ്. മുൻ വർഷങ്ങളിൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ലക്ഷ്മി പ്രിയ. ബിജെപി സ്ഥാനാർത്ഥികൾക്കായി പ്രചാരണത്തിനിറങ്ങിയിട്ടുണ്ടെങ്കിലും താൻ ഇതുവരെ ഒരു പാർട്ടിയിലും അംഗത്വം എടുത്തിരുന്നില്ലെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു.


Source link

Related Articles

Back to top button