test del 4 copy of del 3
‘തലപ്പാവ് അണിഞ്ഞത് അറിയാതെ, അത് ഡമ്മിവാൾ ; സെലിബ്രിറ്റികൾ മത്സരിക്കുന്നതിന് കാരണം ; വെളിപ്പെടുത്തി ‘ബിഗ്ബോസ്’ സ്ഥാനാർഥി

മിനിസ്ക്രീനിൽ നിന്ന് അപ്രതീക്ഷിതമായാണ് രാഷ്ട്രീയത്തിന്റെ ബിഗ്സ്ക്രീനിലേക്ക് ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണന്റെ വരവ്. കുണ്ടറയിൽ ബിജെപിയുടെ സർപ്രൈസ് സ്ഥാനാർഥിയാണ് ഡോ. റോബിൻ. കുണ്ടറക്കാർക്ക് റോബിന്റെ വാഗ്ദാനം ഇതാണ്– വിജയിച്ചാൽ 90 ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുണ്ടറയിൽ എത്തിക്കും. നാട്ടുകാർക്ക് മോദിയോട് അവരുടെ പ്രശ്നങ്ങൾ പറയാൻ അവസരം ലഭിക്കുമെന്നാണ് റോബിന്റെ വിശ്വാസം. റോബിൻ സംസാരിക്കുന്നു.സ്ഥാനാർഥിത്വം അപ്രതീക്ഷിതമല്ലായിരുന്നു. എന്നാൽ സ്വന്തം മണ്ഡലമായ വർക്കലയിലേക്കാണ് പരിഗണിക്കുക എന്നാണ് കരുതിയത്. കുണ്ടറയിലേക്ക് അപ്രതീക്ഷിതമായാണ് എത്തിയത്. പാർട്ടിയും പ്രവർത്തകരും പൂർണ പിന്തുണ നൽകിയാണ് പ്രചാരണം മുന്നോട്ടു കൊണ്ടുപോകുന്നത്. രാഷ്ട്രീയപശ്ചാത്തലമില്ലാത്ത, സാധാരണക്കാരനായ ഒരാളാണ് ഞാൻ. ബിജെപി എന്നെ വിശ്വസിച്ച് ഏൽപിച്ച ഉത്തരവാദിത്തം നിറവേറ്റുകയാണ്. രാഷ്ട്രീയത്തിലേക്കുള്ള വഴിയായിരുന്നു ബിഗ്ബോസ്. സിനിമ ചെയ്യാൻ തീരുമാനിച്ചതു പോലും ‘ലൈവ്’ ആയി നിൽക്കാൻ വേണ്ടിയാണ്. നാലുവർഷമായി കാത്തിരുന്നതിന് ശേഷമാണ് ബിജെപിയിലേക്ക് എത്തിയതും സ്ഥാനാർഥിയാക്കിയതും. ബിഗ്ബോസിലും തിരഞ്ഞെടുപ്പിലും എനിക്ക് പിആർ (പബ്ലിക് റിലേഷൻ പ്രവർത്തനങ്ങൾ ) ഇല്ല. സോഷ്യൽ മീഡിയയിൽ എന്റെ സ്വന്തം പേജിൽ പോലും ഞാൻ പോസ്റ്റ് ചെയ്യാറില്ല. ബിജെപി കുണ്ടറയുടെ പേജിലൂടെയാണ് സോഷ്യൽ മീഡിയ പ്രചാരണം. നല്ല സിനിമ മൗത്ത് പബ്ലിസിറ്റിയിലൂടെ ഹിറ്റാകും പോലെയാണ് ഞാനും. അത്രയധികം സ്നേഹം ജനങ്ങൾ തരുന്നുണ്ട്. ജനങ്ങൾ എനിക്കു തരുന്ന സ്നേഹം വോട്ടാവുകയാണെങ്കിൽ 200 ശതമാനമാണ് വിജയപ്രതീക്ഷ. കുണ്ടറയിലെ ബിജെപി വോട്ടുകൾക്ക് പുറമേ ജനങ്ങൾ എന്നോട് കാണിക്കുന്ന സ്നേഹവും വിശ്വാസവും വോട്ടാകും.
Source link


