LATEST

തരൂരിന് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്,​ നിയമസഭാ തിരഞ്ഞെടുപ്പിൽ അത് ബോദ്ധ്യമാകും

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് രാഷ്ട്രപതി നൽകിയ വിരുന്നിൽ രാഹുൽ ഗാന്ധിയെ ക്ഷണിക്കാത്തതിലും ശശി തരൂരിനെ ക്ഷണിച്ചതിലും പ്രതികരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ശശി തരൂരിനെ അത്താഴ വിരുന്നിന് ക്ഷണിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് ജോർജ് കുര്യൻ വ്യക്തമാക്കി. കോൺഗ്രസ് നിയോഗിച്ച ആളായത് കൊണ്ട് മാത്രമാണ് വിളിച്ചത്. ശശി തരൂരിന് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. അത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബോദ്ധ്യമാകുമെന്നും ജോർജ് കുര്യൻ പറഞ്ഞു.

കേന്ദ്രത്തിന്റെ വികസനം മറക്കാൻ ഇരുമുന്നണികളും ചർച്ച വഴിമാറ്റുന്നുവെന്നും ജോർജ് കുര്യൻ പറഞ്ഞു. സ്വർണക്കൊള്ളയും ഗർ‌ഭക്കൊള്ളയും ചർച്ച ചെയ്യുകയാണ്. കേരളത്തിലെ സർവ വികസനങ്ങളും കേന്ദ്രത്തിന്റേതാണ്. മുഖ്യമന്ത്രിയുടെ അവകാശ വാദം പൊളിക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു.

അതേസമയം പുടിന് രാഷ്ട്രപതി നൽകിയ അത്താഴ വിരുന്നിൽ പ്രധാനമന്ത്രിയപം കേന്ദ്രമന്ത്രിമാരും അടക്കം പങ്കെടുത്തു. പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ് അനുമതി ന്ഷേധിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതിഷേധിച്ചിരുന്നു,​ തുടർന്നാണ് തരൂരിനെ ക്ഷണിച്ചത്. അതിനിടെ രാഹുൽ ഗാന്ധിക്ക് പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് തരൂർ ആവശ്യപ്പെട്ടു. വദേശനയത്തിന്റെ കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നീങ്ങണമെന്നും തരൂർ വ്യക്തമാക്കി.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button