test del 3
തമിഴ് നടി സുഭാഷിണി മരിച്ച നിലയിൽ; ജീവനൊടുക്കിയത് ഭർത്താവുമായുള്ള വിഡിയോ കോളിനിടെ

ചെന്നൈ∙ തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി (36) തൂങ്ങി മരിച്ച നിലയിൽ. ‘കയൽ’ എന്ന തമിഴ് പരമ്പരയിലെ നെഗറ്റീവ് വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സുഭാഷിണി. ചെന്നൈയിലെ പോരൂരിലുള്ള അപ്പാർട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരു സ്വദേശിയായ ബിപിൻ ചന്ദ്രനാണ് സുഭാഷിണിയുടെ ഭർത്താവ്. 2024 വരെ ബെംഗളൂരുവിൽ താമസിച്ചിരുന്ന സുഭാഷിണി ഷൂട്ടിങ്ങിന്റെ സൗകര്യാർഥം പിന്നീട് ചെന്നൈയിലെ വാടക അപ്പാർട്മെന്റിലേക്ക് മാറുകയായിരുന്നു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
Source link


