LATEST

തമിഴ്നാട്ടിൽ എൻ.ഡി.എ സീറ്റ് വിഭജനം പൂർത്തിയായി; അണ്ണാ ഡി.എം.കെ 175 സീറ്റിൽ


ചെന്നൈ: തമിഴ്നാട്ടിൽ എൻ.ഡി.എ സീറ്റ് വിഭജനം പൂർത്തിയായി. പ്രധാന കക്ഷിയായ അണ്ണാ ഡി.എം.കെ 175 സീറ്റുകളിൽ മത്സരിക്കും. ബി.ജെ.പി 27, അൻപുമണി രാമദോസിന്റെ പി.എം.കെ 18, ടി.ടി.വി ദിനകരന്റെ എ.എം.എം.കെയ്ക്ക് (അമ്മ മക്കൾ മുന്നേറ്റ കഴകം)യ്ക്ക് പതിനൊന്ന് സീറ്റുകളും നൽകി.സീറ്ര് വിഭജന ചർച്ചകൾക്കായി 9 വർഷത്തിന് ശേഷം ദിനകരൻ അണ്ണാ ഡി.എം.കെ ഓഫീസിൽ എത്തിയത് ശ്രദ്ധേയമാണ്. അണ്ണാ ഡ‌ി.എം.കെ വിട്ടാണ് ദിനകരൻ എ.എം.എം.കെ രൂപീകരിച്ചത്. ജയലളിതയുടെ മരണശേഷം ആർ.കെ നഗറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ദിനകരനാണ് വിജയിച്ചത്. 2021ൽ അണ്ണാ ഡി.എം.കെ 191 സീറ്റുകളിലാണ് മത്സരിച്ചത്. ബി.ജെ.പിക്ക് 2021ൽ ലഭിച്ചതിനേക്കാൾ ഏഴ് സീറ്രുകൾ ഇത്തവണ കൂടുതൽ ലഭിച്ചു. 23സീറ്റിൽ മത്സരിച്ച പി.എം.കെ ഇത്തവണ 18 സീറ്റിലാണ് മത്സരിക്കുന്നത്. പാർട്ടി പിളർപ്പിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്.ആ​റു​ ​സീ​റ്റി​ലു​റ​ച്ച് ​സി.​പി.​എം


Source link

Related Articles

Back to top button