LATEST

തദ്ദേശ സ്ഥാപനങ്ങളിൽ നായ്ക്കൾക്ക് ഷെൽട്ടർ #സ്ഥലം കണ്ടെത്താൻ നിർദേശം

തിരുവനന്തപുരം: തെരുവ് നായ വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ,റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലെ തെരുവ് നായ്‌ക്കളെ പിടികൂടി മാറ്റി പാർപ്പിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്നാണ് നിർദ്ദേശം. നടപടികൾ അടിയന്തരമായി പൂർത്തീകരിക്കണം. എ.ബി.സി ശസ്ത്രക്രിയകൾ തുടരണം. പോർട്ടബിൾ എ.ബി.സി കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

സ്വീകരിച്ച നടപടികൾ ചർച്ചചെയ്യാൻ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം യോഗം വിളിക്കും. തുടർന്ന് ഇക്കാര്യം ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ സമർപ്പിക്കും. ജനുവരി 13 നാണ് കോടതി പരിഗണിക്കുന്നത്.

പരിപാലിക്കാൻ

ആളുണ്ടാവണം


 നായ്ക്കളെ അടച്ചിട്ട് പരിപാലിക്കാൻ സൗകര്യം ഒരുക്കണം. ഫെൻസിംഗ് സ്ഥാപിക്കണം. നായകൾക്ക് ഭക്ഷണം നൽകാനുള്ള സൗകര്യം ഒരുക്കണം. ഭക്ഷണം പാചകം ചെയ്യാനും പരിപാലിക്കാനും ആളിനെ നിയോഗിക്കണം. സ്പോൺസർഷിപ്പിലൂടെയോ തനത് ഫണ്ടിൽ നിന്നോ തുക കണ്ടെത്തണം. എ.ബി.സി ശാസ്ത്രക്രിയകളും വാക്സിനേഷനും മുടങ്ങാതെ നടത്തണം.

സംസ്ഥാനത്ത് 19 എ.ബി.സി കേന്ദ്രങ്ങളാണുള്ളത്. വയനാട്, മലപ്പുറം, കാസർകോട് അടക്കമുള്ള ജില്ലകളിൽ എ.ബി.സി സെന്ററുകൾ ഇല്ല. അതിനാൽ 20 പോർട്ടബിൾ എ.ബി.സി സെന്ററുകളെങ്കിലും സജ്ജമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. 153 ബ്ലോക്കുകളിലും പോർട്ടബിൾ സെന്ററുകൾ എത്തിച്ച് നായ്‌ക്കളെ പിടികൂടി ശസ്ത്രക്രിയ നടത്തും.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button