LATEST

തണ്ടപ്പേര് സർട്ടിഫിക്കറ്റിന് അരലക്ഷം കൈക്കൂലി: വില്ലേജ് ഓഫീസർ പിടിയിൽ

പുന്നയൂർക്കുളം: തണ്ടപ്പേര് സർട്ടിഫിക്കറ്റിന് അരലക്ഷം കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. പുന്നയൂർക്കുളം വില്ലേജ് ഓഫീസിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസറായ പത്തനംതിട്ട സ്വദേശി ടി.വി.വിനോദാണ് പിടിയിലായത്. വില്ലേജ് ഓഫീസിൽ നിന്നും 50,000 രൂപ വിജിലൻസ് കണ്ടെടുത്തു. തണ്ടപ്പേര് സർട്ടിഫിക്കറ്റിന് രണ്ടര ലക്ഷം രൂപയാണ് ഇയാൾ ആവശ്യപെട്ടത്. വിജിലൻസിന് പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിനോദ് പിടിയിലായത്. പണം ആവശ്യപ്പെടുന്നതിന്റെ വീഡിയോ പരാതിക്കാരാൻ എടുത്തിരുന്നു. ഇതേ തുടർന്ന് വില്ലേജ് ഓഫീസ് വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് പണം കൈമാറിയത്. വില്ലേജ് ഓഫീസിന്റെ മുകൾനിലയിൽ ഭക്ഷണം കഴിക്കുന്ന മുറിയിൽ പണംവയ്ക്കാനാണ് സ്‌പെഷ്യൽ വില്ലേജ് ഓഫീസർ നിർദേശിച്ചത്. പണം ഇവിടെ വച്ചയുടെനെ പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു. തുടർന്ന് തൃശൂർ വിജിലൻസ് ഡിവൈ.എസ്.പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുകയായിരുന്നു.


Source link

Related Articles

Back to top button