LATEST

തടികൾക്കിടയിലൂടെ കുഞ്ഞൻ പാമ്പുകളുടെ ഓട്ടം; പുറത്തെടുത്തതോടെ വാവയെ നിരന്തരം കടിച്ചു, ഒടുവിൽ സംഭവിച്ചത്


തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം കല്ലമ്പള്ളിക്കടുത്തുള്ള ഒരു വീട്ടിൽ തടിപ്പണികൾ നടക്കുന്ന സ്ഥലത്തേക്കാണ് ഇത്തവണ വാവാ സുരേഷിന്റെയും സ്നേക്മാസ്റ്റർ ടീമിന്റെയും യാത്ര. അവിടെ പലയിടങ്ങളിലായി തടികൾ കൂട്ടിയിട്ടിരുന്നു. തടികൾ മാറ്റാൻ ചെന്ന പണിക്കാരനാണ് ആദ്യം പാമ്പിനെയും പാമ്പിൻകുഞ്ഞുങ്ങളെയും കണ്ടത്. ഉടൻ തന്നെ വീട്ടുടമസ്ഥൻ പരിഭ്രാന്തിയോടെ വാവ സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വാവ സുരേഷ് വീട്ടുകാരെ സമാധാനിപ്പിക്കുകയും പാമ്പുകളെ പിടികൂടുകയും ചെയ്തു.തടികൾക്കിടയിൽ നിന്ന് ഒരാഴ്ചയിൽ താഴെ പ്രായമുള്ള മൂന്ന് നീർക്കോലി കുഞ്ഞുങ്ങളെയും ഒരു ചുരുട്ടയെയുമാണ് കണ്ടെത്തിയത്. വിഷമില്ലാത്തവയാണ് നീർക്കോലികൾ. ഇവ പ്രധാനമായും ഈർപ്പമുള്ള പ്രദേശങ്ങളിലാണ് വളരുന്നത്. എന്നാൽ ചുമർപാമ്പെന്നറിയപ്പെടുന്ന ചുരുട്ട വാവാ സുരേഷിനെ പല തവണ കടിച്ചു. ഇവ കടിക്കുമെങ്കിലും വിഷമുള്ളവയല്ലെന്നും വാവ പറഞ്ഞു.വീടിനുമുന്നിൽ ഭീതി പരത്തിയ പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണുക


Source link

Related Articles

Back to top button